AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran-US Conflict: ഹോര്‍മുസ് തൊട്ടാല്‍ നിന്റെ പ്രതികാരം ഞങ്ങള്‍ തീര്‍ക്കും; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

Iran Responds to Donald Trump's Threat: ഹോര്‍മുസ് കടലിടുക്ക് 28 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തുറന്നില്ലെങ്കില്‍ യുഎസ് ഇറാന്റെ ഊര്‍ജനിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കമെന്നും തന്റെ സ്വകാര്യ സോഷ്യല്‍ മീഡി പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് കുറിച്ചിരുന്നു. നിലവില്‍ അമേരിക്കയും ഇസ്രായേലുമാണ് ഹോര്‍മുസില്‍ പ്രതിസന്ധി നേരിടുന്നത്.

Iran-US Conflict: ഹോര്‍മുസ് തൊട്ടാല്‍ നിന്റെ പ്രതികാരം ഞങ്ങള്‍ തീര്‍ക്കും; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 22 Mar 2026 | 03:24 PM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ആക്രമണം ശക്തമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ ഇറാന്‍. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങള്‍ ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ അമേരിക്കയ്ക്ക് പലതും നഷ്ടപ്പെടുമെന്ന് ഇറാന്‍ തിരിച്ചടിച്ചു.

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള പോര്‍വിളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണെങ്കില്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ പ്രതികാര ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്‍ പറഞ്ഞു.

ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായാല്‍, ആ മേഖലയിലെ യുഎസിന്റെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുമെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനിലെ ഇറാന്‍ പ്രതിനിധി അലി മൗസവി അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ ഒഴികെ എല്ലാവര്‍ക്കും തുറന്ന് കൊടുത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാവികരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കപ്പല്‍ ഗതാഗതത്തിന് സംരക്ഷണമൊരുക്കുന്നതിനും അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനോടും മറ്റ് രാജ്യങ്ങളോടും ഇറാന്‍ സഹകരിക്കുമെന്നും മൗസവി പറഞ്ഞു. പൂര്‍ണമായ അധിനിവേശം അവസാനിപ്പിക്ക് പരസ്പര വിശ്വാസം ഉറപ്പാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം.

Also Read: Iran Israel Conflict 2026: യുദ്ധഭീതി… ഇസ്രായേലിൻ്റെ ആണവ മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്ടം

ഹോര്‍മുസ് കടലിടുക്ക് 28 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും തുറന്നില്ലെങ്കില്‍ യുഎസ് ഇറാന്റെ ഊര്‍ജനിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കമെന്നും തന്റെ സ്വകാര്യ സോഷ്യല്‍ മീഡി പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് കുറിച്ചിരുന്നു. നിലവില്‍ അമേരിക്കയും ഇസ്രായേലുമാണ് ഹോര്‍മുസില്‍ പ്രതിസന്ധി നേരിടുന്നത്.

 

Follow Us