Israel-Iran Conflicts: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

Iran's Intelligence Minister Esmail Khatib killed : കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ഇതിനു മുമ്പ് ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, റെവല്യൂഷണറി ഗാർഡ്‌സിന്റെ വോളന്റിയർ വിഭാഗമായ ബാസിജ് ഫോഴ്‌സ് തലവൻ ഗുലാംറേസ സൊലൈമാനി എന്നിവരെ ഇസ്രായേൽ വധിച്ചിരുന്നു.

Israel-Iran Conflicts: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

Iran's Intelligence Minister Esmail Khatib

Published: 

18 Mar 2026 | 04:54 PM

ടെൽഅവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ രാത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ പ്രഖ്യാപിച്ചു. എന്നാൽ ഇറാൻ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത 24 മണിക്കൂറിനുള്ളിൽ എല്ലാ മേഖലകളിലും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്രായേൽ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: North Korea: ട്രംപിന്റെ ഒരഭ്യാസവും ഇവിടെ വേണ്ട; ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് നോര്‍ത്ത് കൊറിയ

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ഇതിനു മുമ്പ് ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, റെവല്യൂഷണറി ഗാർഡ്‌സിന്റെ വോളന്റിയർ വിഭാഗമായ ബാസിജ് ഫോഴ്‌സ് തലവൻ ഗുലാംറേസ സൊലൈമാനി എന്നിവരെ ഇസ്രായേൽ വധിച്ചിരുന്നു.

ആരാണ് ഇസ്മായിൽ ഖത്തീബ്?

ഇറാനിലെ പ്രമുഖ ഷിയാ പണ്ഡിതനും ജുഡീഷ്യറിയിലും ഇന്റലിജൻസ് മന്ത്രാലയത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയുമാണ് ഖത്തീബ്. സൈബർ ചാരവൃത്തിക്കും അമേരിക്കയ്ക്കെതിരായ നീക്കങ്ങൾക്കും നേതൃത്വം നൽകിയതിന്റെ പേരിൽ 2022-ൽ യുഎസ് ഇദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അൽബേനിയൻ ഗവൺമെന്റ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതിലും രേഖകൾ ചോർത്തിയതിലും ഖത്തീബിന് വലിയ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ നടത്തുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ യുദ്ധ നിയമങ്ങൾക്ക് നിരക്കാത്തതാണെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദാൻ പ്രതികരിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?