US – Iran Conflict: ‘അമേരിക്ക തോറ്റു കഴിഞ്ഞു, ഖമേനിയുടെ ചോരയ്ക്ക് പകരം ചോദിക്കും’; ഇറാൻ പാർലമെന്റ് സ്പീക്കർ
Ayatollah Ali Khamenei Death: ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ വിപുലമായി നടത്താൻ ഒരുങ്ങുകയാണ് ഇറാൻ. ജൂലൈ ഒൻപതാം തീയതി നടക്കുന്ന ചടങ്ങിൽ ലക്ഷങ്ങൾ അണിനിരക്കുമെന്ന് പ്രസിഡൻറ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. അതുപോലെ ചടങ്ങിൽ രാജ്യത്തെ ഏവരും പങ്കെടുക്കണമെന്നും മുഹമ്മദ് ബാഗർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനിലെങ്ങും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, ലക്ഷങ്ങളെത്തുന്ന വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്.

പ്രതീകാത്മക ചിത്രം
ടെഹ്റാൻ: മുൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമേനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ജെറുസലേം മോചിപ്പിക്കുന്നതിലൂടെയാണ് ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുകയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. യുദ്ധത്തിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും അതിനുള്ള തെളിവാണ് അമേരിക്ക ഒപ്പിട്ട ധാരണയെന്നും മുഹമ്മദ് ബാഗർ കൂട്ടിച്ചേർത്തു. ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ആരെയും അനുവദിക്കില്ലെന്നും ഇറാൻ പാർലമെന്റ് വ്യക്തമാക്കി.
അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ വിപുലമായി നടത്താൻ ഒരുങ്ങുകയാണ് ഇറാൻ. ജൂലൈ ഒൻപതാം തീയതി നടക്കുന്ന ചടങ്ങിൽ ലക്ഷങ്ങൾ അണിനിരക്കുമെന്ന് പ്രസിഡൻറ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. അതുപോലെ ചടങ്ങിൽ രാജ്യത്തെ ഏവരും പങ്കെടുക്കണമെന്നും മുഹമ്മദ് ബാഗർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനിലെങ്ങും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, ലക്ഷങ്ങളെത്തുന്ന വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്. സംസ്കാരച്ചടങ്ങിനും ദുഃഖാചരണത്തിനും ശേഷം മാത്രമേ അമേരിക്കയുമായി ഇനി തുടർചർച്ചകൾ ഉണ്ടാവൂ.
ALSO READ: യുദ്ധത്തിന് വയ്യ! ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ്, പോസ്റ്റീവ് ട്രാക്കിലെന്ന് ഖത്തര്‍
നിലവിലെ ഖത്തറിൽ നടന്ന ചർച്ചകളിൽ ഹോർമുസിലെ നികുതി മരവിപ്പിച്ച ഇറാൻറെ സ്വത്തുക്കളും ചർച്ചയായെന്നാണ് സൂചന. എന്നാൽ, നൽകിയ ഉറപ്പുകൾ പാലിക്കാതെ തുടർ ചർച്ചകൾക്കില്ലെന്ന മുന്നറിയിപ്പിന്റെ സ്വരം ഇറാൻ്റെ ഭാഗത്ത് നിന്ന് ഒഴിഞ്ഞിട്ടില്ല. ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന്റെ ആദ്യ ദിനത്തിലാണ് ടെഹ്‌റാനിൽ വെച്ച് ഖമേനി കൊല്ലപ്പെട്ടതെന്നാണ് സൂചനകൾ. 1989-ൽ ആയത്തുള്ള റുഹുള്ള ഖമേനിയുടെ മരണശേഷമാണ് അലി ഖമേനി ഇറാന്റെ പരമോന്നത ഭരണാധികാരിയായി ചുമതലയേൽക്കുന്നത്.
കഴിഞ്ഞ 37 വർഷമായി ഇറാന്റെ രാഷ്ട്രീയ-മത മേഖലകളെ നയിച്ചിരുന്നത് അദ്ദേഹമായിരുന്നു. അതേസമയം, ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് ഒന്നിലധികം ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ഇറാനിൽ ഉടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്ന വിവിധ വിദേശ പ്രമുഖരുടെയും മതനേതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ കര, കടൽ, വ്യോമ അതിർത്തികളിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ചതായി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. യുഎസ്-ഇസ്രായേൽ സഖ്യത്തിൽ നിന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് രാജ്യം അതീവ ജാഗ്രതയിലാണ്.
ടെഹ്‌റാനിലെ പ്രശസ്തമായ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ വെച്ച് ആരംഭിച്ച് ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. തുടർന്ന് ടെഹ്‌റാൻ, കോം എന്നീ ഇറാനിയൻ നഗരങ്ങളിലൂടെയും, ഇറാഖിലെ ചരിത്രപ്രസിദ്ധമായ നജാഫ്, കർബല എന്നീ പുണ്യനഗരങ്ങളിലൂടെയും വിലാപയാത്ര കടന്നുപോകുമെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ആറ് ദിവസത്തെ പ്രാർത്ഥനകൾക്കും വിലാപയാത്രകൾക്കും ശേഷം ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഏകദേശം 15 ദശലക്ഷം (1.5 കോടി) മുതൽ 20 ദശലക്ഷം (2 കോടി) വരെ ആളുകൾ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും, തൊണ്ണൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ മതനേതാക്കളും ഖമേനിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തും.
ENGLISH SUMMARY:
Iran’s Parliament Speaker Mohammad Bagher Ghalibaf says vengeance for Ayatollah Ali Khamenei death. He called on citizens to turn out in large numbers for the funeral of former Supreme Leader Ayatollah Ali Khamenei.