AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: യുദ്ധത്തിന് വയ്യ! ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ്, പോസ്റ്റീവ് ട്രാക്കിലെന്ന് ഖത്തര്‍

Qatar Says US Iran Doha Talks Achieve Positive Progress on 14 Point Framework: ഖത്തറും പാകിസ്ഥാനും ദോഹയില്‍ വെച്ച് യുഎസ്, ഇറാന്‍ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. ലേക്ക് ലൂസേണ്‍ ഉച്ചകോടിയെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ധാരണാപത്രത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

Iran-US Conflict: യുദ്ധത്തിന് വയ്യ! ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ്, പോസ്റ്റീവ് ട്രാക്കിലെന്ന് ഖത്തര്‍
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 02 Jul 2026 | 05:50 AM

ദോഹ: ഇറാനും യുഎസും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി കൈവരിച്ചതായി ഖത്തര്‍. യുഎസ്, ഇറാന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയതായും ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോസിറ്റീവ് പുരോഗതി ഉണ്ടായതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഖത്തറും പാകിസ്ഥാനും ദോഹയില്‍ വെച്ച് യുഎസ്, ഇറാന്‍ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. ലേക്ക് ലൂസേണ്‍ ഉച്ചകോടിയെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ധാരണാപത്രത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷവും ചര്‍ച്ച തുടരാനാണ് തീരുമാനം, അന്‍സാരി കുറിച്ചു.

ആശങ്ക പ്രകടിപ്പിച്ച് ഇറാന്‍

ലെബനനില്‍ അമേരിക്ക പാലിക്കാമെന്ന് പറഞ്ഞ് വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇറാന്‍ നിയമ-അന്താരാഷ്ട്ര കാര്യ ഉപവിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. ലെബനനിലെ പ്രതിജ്ഞാബദ്ധങ്ങള്‍ നിറവേറ്റുന്നതില്‍ യുഎസ് പരാജയപ്പെട്ടിരിക്കുന്ന കാര്യം ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചകളില്‍ തങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

യുഎസ് മരവിപ്പിച്ച ഇറാന്‍ ഫണ്ടിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായി ഗാരിബാബാദി. ഖത്തരി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഒരു ഭാഗം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംസാരിച്ചു. ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത് തുചരാനും അത് ഇറാന്റെ പക്കല്‍ വെക്കാനും ചര്‍ച്ചയില്‍ ധാരണയായെന്നും അദ്ദേഹം.

അലി ഖമേനിയുടെ സംസ്‌കാരം

മുന്‍ പരമോന്നതന നേതാവ് അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 4 മുതല്‍ 9 വരെയാണ് നടക്കുന്നത്. ഇറാനിലെയും ഇറാഖിലെയും വിവിധ സ്ഥലങ്ങളില്‍ വെച്ച് ചടങ്ങുകള്‍ നടക്കും. ഫെബ്രുവരി 28നാണ് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടത്.

Also Read: Iran-US Conflict: ആണവ അവകാശങ്ങളില്‍ ആരും വിലപേശേണ്ട, ഹോര്‍മുസിലും ഇടപെടല്‍ വേണ്ട; വ്യക്തമാക്കി ഇറാന്‍

ഇപ്പോള്‍ ആക്രമണം വേണ്ട

ഇറാനുമായി നയതന്ത്ര ബന്ധങ്ങള്‍ തുടരാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇറാനെതിരെ സൈനിക നടപടികള്‍ ആരംഭിക്കണോ എന്ന കാര്യത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്ഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ജോലി പൂര്‍ത്തിയാക്കിയേക്കാം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അത്തരമൊരു നടപടി തിടുക്കത്തില്‍ വേണ്ടെന്ന നിലപാടിലാണ് ട്രംപെന്നാണ് വിവരം. ആക്രമണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ ബാധിക്കുമെന്ന ആശങ്കയും ട്രംപിനുണ്ട്.

ആണവ കരാറിലെത്തിച്ചേരാന്‍ ഓഗസ്റ്റ് 18 ആണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷവും ചര്‍ച്ചകള്‍ തുടരുകയാണെങ്കില്‍ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നയതന്ത്ര ഇടപെടല്‍ പരാജയപ്പെടുകയാണെങ്കില്‍ മറ്റൊരു സൈനിക നീക്കം കൂടി നടത്താമെന്നും ട്രംപ് പറയുന്നുണ്ട്.

English Summary

Qatar has said the latest US-Iran talks in Doha achieved positive progress on a proposed 14-point agreement. US President Donald Trump has expressed support for continuing the negotiations, raising hopes for further diplomatic engagement on key regional and nuclear issues.

Follow Us