Donald Trump: ട്രംപിന് ഇനി ആയുസ് നാലു മാസം മാത്രം? ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഞെട്ടിക്കുന്ന നിരീക്ഷണം

Donald Trump health issue rumors: ട്രംപിന് നാലു മാസം കൂടി മാത്രമേ ആയുസ് ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഫിസിക്കൽ തെറാപ്പിസ്റ്റ് ആദം ജെയിംസ്. ഡേവിഡ് പാക്മാനുമായി സംസാരിക്കുന്നതിനിടെയാണ് ആദം ജെയിംസ് നിരീക്ഷണം പങ്കുവച്ചത്.

Donald Trump: ട്രംപിന് ഇനി ആയുസ് നാലു മാസം മാത്രം? ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഞെട്ടിക്കുന്ന നിരീക്ഷണം

ഡൊണാള്‍ഡ് ട്രംപ്‌

Published: 

08 Feb 2026 | 03:11 PM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നാലു മാസം കൂടി മാത്രമേ ആയുസ് ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഫിസിക്കൽ തെറാപ്പിസ്റ്റ് ആദം ജെയിംസ്. യുഎസ് രാഷ്ട്രീയ നിരീക്ഷകനായ ഡേവിഡ് പാക്മാനുമായി സംസാരിക്കുന്നതിനിടെയാണ് ആദം ജെയിംസ് നിരീക്ഷണം പങ്കുവച്ചത്. ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, അദ്ദേഹത്തിന്റെ കൈകളിൽ പലപ്പോഴും വിചിത്രമായ പാടുകൾ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

ഇത്തരം പാടുകള്‍ പലപ്പോഴും മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആദം ജെയിംസിന്റെ നിരീക്ഷണം. അടുത്തിടെ ചില പൊതുപ്രസംഗങ്ങളില്‍ അദ്ദേഹം അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങള്‍ നടത്തിയിരുന്നു. പൊതുസ്ഥലത്ത് ഉറങ്ങുകയോ, ക്യാമറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ വീഴാൻ പോകുന്നതോ ആയ സന്ദർഭങ്ങൾ പോലുമുണ്ടായിട്ടുണ്ടെന്നും ആദം ജെയിംസ് പറഞ്ഞു.

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് വലിയ രീതിയിലുള്ള ആശയക്കുഴപ്പം പ്രകടിപ്പിച്ചിരുന്നു. ഗ്രീൻലാൻഡിനെയും ഐസ്‌ലാൻഡിനെയും പരസ്പരം മാറി മാറി പരാമർശിച്ചു. ട്രംപിന്റെ ചിന്തകൾ ഇടയ്ക്ക് മുറിഞ്ഞുപോകുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമാണെന്ന് ആദം ജെയിംസ് പറഞ്ഞു.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രാബല്യത്തില്‍; ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

അദ്ദേഹത്തിന്റെ തലയോട്ടിക്കുള്ളിൽ ഫ്രണ്ടൽ ലോബ് ചുരുങ്ങുകയാണ്. എംആർഐ പരിശോധനകളിൽ ഇത് വ്യക്തമാകും. അതുകൊണ്ടാണ് അവര്‍ സിടി സ്‌കാനിലേക്ക് മാറിയത്. മസ്തിഷ്കം ചുരുങ്ങുന്നത് മറ്റുള്ളവര്‍ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഇത്‌ ഫ്രണ്ടോടെംപോറൽ ഡിമെൻഷ്യ ആണെങ്കിൽ, രോഗനിർണയത്തിനു ശേഷമുള്ള ആയുർദൈർഘ്യം ഏകദേശം ഏഴ് മുതൽ 12 വർഷം വരെയാണ്. 2016-ൽ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ആദം ജെയിംസ് ആരോപിച്ചു.

സാധാരണ ആയുർദൈർഘ്യവും അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങളും കണക്കിലെടുത്താണ് ട്രംപിന് ഇനി നാല് മാസത്തെ ആയുസ്സ് മാത്രമേയുള്ളൂവെന്ന നിരീക്ഷണം താന്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐവി കുത്തിവെയ്പ്പ് എടുത്തതിന്റെ പാടാണ് അദ്ദേഹത്തിന്റെ കൈകളിലുള്ളതെന്നും ആദം ജെയിംസ് ആരോപിച്ചു. ട്രംപ് ഐവി ഡൈയൂററ്റിക് മരുന്നുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് തന്റെ നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരീകരണമില്ല

ട്രംപിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള ആദം ജെയിംസിന്റെ നിരീക്ഷണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ട്രംപിന്റെ ഡോക്ടര്‍മാരോ, വൈറ്റ് ഹൗസോ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു സൂചനയും നല്‍കിയിട്ടില്ല. ദൃശ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ആദം ജെയിംസിന്റെ നിരീക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ, ആദം ജെയിംസ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന വിലയിരുത്തലുകളുമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി