AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran Israel Conflict: വീണ്ടും യുദ്ധഭീതി; ട്രംപിൻ്റെ വാക്കിന് വിലയില്ല, ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം

Israel Strikes On Iran Nuclear Sites: ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ഇസ്രയേലിൻ്റെ ആക്രമണമുണ്ടായിരിക്കുന്നത്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ഏപ്രിൽ ആറ് വരെ ആക്രമിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഉറപ്പുനൽകിയിരുന്നു.

Iran Israel Conflict: വീണ്ടും യുദ്ധഭീതി; ട്രംപിൻ്റെ വാക്കിന് വിലയില്ല, ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം
Iran Israel WarImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 Mar 2026 | 06:28 AM

ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം (Israel Strikes On Iran). ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) ഉറപ്പിന് പിന്നാലെയാണ് ഇസ്രായേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ഇസ്രയേലിൻ്റെ ആക്രമണമുണ്ടായിരിക്കുന്നത്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ഏപ്രിൽ ആറ് വരെ ആക്രമിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഉറപ്പുനൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപിൻ്റെ അവകാശവാദങ്ങൾക്കിടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ALSO READ: ആശങ്ക വേണ്ട; ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കി ഇറാന്‍

ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആണവ നിലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കിയത്.

അതേസമയം, സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ ഇപ്പോഴത്തെ ഈ നീക്കം മേഖലയിൽ വൻ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം. ട്രംപിൻ്റെ വാക്കിനെ ലംഘിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്.

 

Follow Us