AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Eid celebration Ban: സുരക്ഷാ ഭീഷണി: കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്, നിയന്ത്രണങ്ങൾ ഇങ്ങനെ

Kuwait Bans Eid-ul-Fitr Celebrations Amid Regional Security Concerns: സംഗീത പരിപാടികൾ, സാംസ്‌കാരിക മേളകൾ, വിവാഹ പാർട്ടികൾ എന്നിവയ്ക്ക് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ കൂട്ടമായി ഒത്തുചേരുന്നതും ആഘോഷങ്ങൾ നടത്തുന്നതും അനുവദിക്കില്ല.

Kuwait Eid celebration Ban: സുരക്ഷാ ഭീഷണി: കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്, നിയന്ത്രണങ്ങൾ ഇങ്ങനെ
Kuwait Bans Eid-ul-Fitr CelebrationsImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 12 Mar 2026 | 08:18 PM

കുവൈത്ത് സിറ്റി: ​ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ( ഈദുൽ ഫിത്തർ ) ആഘോഷങ്ങൾക്ക് കുവൈത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുചേരുന്നതിനും വലിയ തോതിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാനുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.

സംഗീത പരിപാടികൾ, സാംസ്‌കാരിക മേളകൾ, വിവാഹ പാർട്ടികൾ എന്നിവയ്ക്ക് പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ കൂട്ടമായി ഒത്തുചേരുന്നതും ആഘോഷങ്ങൾ നടത്തുന്നതും അനുവദിക്കില്ല.

Also Read – ഹോർമുസിൽ ഇന്ത്യക്ക് ‘സേഫ് പാസേജ്’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഫലം കാണുന്നു

ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളുടെയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണ് ഈ അടിയന്തര നീക്കം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.

കർശന നടപടി

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. രാജ്യത്തുടനീളം സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ചെറിയ പെരുന്നാൾ ദിനങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങൾ ഒഴിവാക്കി സഹകരിക്കണമെന്ന് ഭരണകൂടം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

Follow Us