AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി

Earthquake Hits in Nepal Tibet: കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തിലും ഉരുൾപൊട്ടലിലും വലയുന്ന മേഖലയിലാണ് റിച്ചർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തതായി വിവരമില്ല.

Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി
Tibet Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Sep 2026 | 05:56 PM

കാഠ്മ‍ണ്ഡു: പ്രളയ ദുരിതത്തിൽ നിന്ന് കരകയറും മുമ്പേ നേപ്പാളിലെ ടിബറ്റിനെ വീണ്ടും ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം (Earthquake Hits in Nepal Tibet). ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമൻ റിസർച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ ആഴത്തിലാണെന്നാണ് വിവരം. പ്രളയത്തിലും ഉരുൾപൊട്ടലിലും വലയുന്ന മേഖലയിലാണ് റിച്ചർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞയാഴ്ച നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ഗൈറോങ്ങിന് സമീപം ഉണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ടിബറ്റിൽ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന് ഇടയിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വൻതോതിൽ മണ്ണിടിച്ചിൽ നിലനിൽക്കുന്ന മേഖലയായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തതായി വിവരമില്ല.

ALSO READ: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌

പ്രളയം കവർന്നെടുത്ത നേപ്പാൾ

നേപ്പാളിലെ റാസുവയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1,252 ആയി ഉയർന്നിരിക്കുകയാണ്. 4,216 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 95 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിച്ചത്. ബാക്കിയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കനത്ത പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കാണാതായവർക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നേപ്പാളിലുണ്ടായ ജനകീയ Gen-Z പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് ഇത്രയധികം ജീവഹാനിയും നാശവും വിതയ്ക്കുന്ന രണ്ടാമത്തെ വലിയ സംഭവമാണിത്. പ്രക്ഷോഭ സമയത്ത് 77 പേർ കൊല്ലപ്പെടുകയും 84 ശതകോടി നേപ്പാളി രൂപയുടെ (NPR 84 Billion) സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതിനേക്കാൾ വൻ നാശനഷ്ടമാണ് നിലവിലെ പ്രളയ ദുരന്തത്തിൽ നേപ്പാൾ നേരിടുന്നത്.

കനത്ത വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് താത്കാലിക അഭയകേന്ദ്രങ്ങളിലാണ് നിലവിൽ കഴിയുന്നത്. വിവിധ ജില്ലകളിലായി ഏകദേശം 3,948 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് നുവാക്കോട്ട് ജില്ലയിലാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, പ്രാഥമിക വൈദ്യസഹായം എന്നിവ എത്തിച്ചുനൽകാനുള്ള ശ്രമങ്ങൾ സർക്കാരും സന്നദ്ധ സംഘടനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary:

An earthquake of magnitude 5 struck Tibet on Thursday, the German Research Centre for Geosciences said. The earthquake came a week after the catastrophic flash floods hit Nepal.

 

Follow Us