യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ

UAE Consular Services Update: 4 Centers Shut Down: അടിയന്തര സേവനങ്ങൾ ആവശ്യമുള്ള തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കൾ, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂർ അപ്പോയിൻ്റ് ഇല്ലാതെ തന്നെ ഈ കേന്ദ്രങ്ങളിൽ സേവനം ലഭിക്കും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഇത് പരിഗണിക്കുക.

യു.എ.ഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നാല് കേന്ദ്രങ്ങൾ അടച്ചു, സേവനം ഇനി 12 കേന്ദ്രങ്ങളിൽ

പ്രതീകാത്മക ചിത്രം

Published: 

22 Oct 2026 | 11:36 AM

അബുദാബി: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാർക്കുള്ള കോൺസുലാർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. പുതിയ മാറ്റത്തിൻ്റെ ഭാഗമായി നിലവിലുണ്ടായിരുന്ന നാല് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം ഇന്ന് അവസാക്കും. പകരം യു,എ.ഇയിലെ 12 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളിലൂടെയാകും സേവനങ്ങൾ ലഭ്യമാക്കുക. ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’ലൂടെ തന്നെയാണ് തുടർന്നും സേവനം ലഭ്യമാവുകയെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഈ 12 കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം. അനുവദിച്ചിട്ടുള്ള സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ബർ ദുബായിലെ കേന്ദ്രത്തിൽ തിരക്ക് കുറയ്ക്കുന്നതിനായി 45 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, അടിയന്തര സേവനങ്ങൾ ആവശ്യമുള്ള തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, നവജാത ശിശുക്കൾ, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂർ അപ്പോയിൻ്റ് ഇല്ലാതെ തന്നെ ഈ കേന്ദ്രങ്ങളിൽ സേവനം ലഭിക്കും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഇത് പരിഗണിക്കുക.

Also Read: ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ

മുസഫ (ക്യാപിറ്റൽ മാൾ, അബുദാബി), അൽ റീം (വഫ്ര സ്ക്വയർ ഓഫീസസ്, അബുദാബി), ദുബായ് ഇൻവെസ്റ്റ്മെൻ്റ്സ് പാർക്ക് (ബയാൻ, ഗ്രീൻ കമ്മ്യൂണിറ്റി വില്ലേജ്), അൽ മജാസ് (ബെൽ റാഷിദ് ടവേഴ്സ്, ഷാർജ) എന്നിവയാണ് പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്രങ്ങൾ

സേവനങ്ങൾ ലഭ്യമാകുന്ന 12 കേന്ദ്രങ്ങൾ

അൽ ദാന (അൽ ഗെയ്ത്ത് ടവർ), അൽ ഐൻ (അൽ ഖിബീസി), മദീനത്ത് സായിദ് (ബിൽഡിംഗ് 55), ഗയാത്തി (ഗയാത്തി മാൾ) എന്നിവയാണ് അബുദാബി, മേഖലകളിലെ സേവന കേന്ദ്രങ്ങൾ

ബർ ദുബായ് (യുഡബ്ല്യു മാൾ, അൽ മൻഖൂൽ), ഷാർജ (ഇന്ത്യൻ അസോസിയേഷൻ), അജ്മാൻ (ഇന്ത്യൻ അസോസിയേഷൻ), ഉമ്മുൽ ഖുവൈൻ (ഇന്ത്യൻ അസോസിയേഷൻ), റാസൽഖൈമ (ഇന്ത്യൻ റിലീഫ് കമ്മിറ്റി), ഫുജൈറ (ഇന്ത്യൻ സോഷ്യൽ ക്ലബ്), കൽബ (ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ്), ഖോർഫക്കാൻ (സറൂനി ബിൽഡിംഗ്) എന്നീ സേവന കേന്ദ്രങ്ങൾ ദുബായിലും വടക്കൻ എമിറേറ്റുകളിലും പ്രവർത്തനം തുടരും.

English Summary

Starting October 22, Indian consular, passport, and visa services in the UAE will operate through 12 centers, closing four centers

Loading...
Unable to load recommendations.
Follow Us
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം