AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ

Dubai to Ras Al Khaimah: UAE Plans Massive 16-Lane Highway Network: ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖൈമയിലെ അൽ ശുഹദ റോഡ് വരെ നീളുന്നതാണ് നിർദ്ദിഷ്ട ഹൈവേ. ഇതിനുപുറമെ, പുതിയ കോറിഡോറിനെ ഉമ്മുൽ ഖുവൈനിലെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ നീളമുള്ള മറ്റൊരു റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്

ദുബായ്-ഷാർജ അതിർത്തി മുതൽ റാസൽഖൈമ വരെ; യു.എ.ഇയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ഹൈവേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 21 Oct 2026 | 05:23 PM

ദുബായ്: യു.എ.ഇയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ദുബായ്-ഷാർജ അതിർത്തിയെ റാസൽഖൈമയുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഫെഡറൽ ഹൈവേ വരുന്നു. E-911 എന്നാണ് 68 കിലോമീറ്റർ ദൈർഘ്യമുള്ള നാലാമത്തെ ഫെഡറൽ ഹൈവേ കോറിഡോറിന് പേര് നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ പ്രാരംഭ പഠനത്തിനും ഡിസൈൻ തയ്യാറാക്കുന്നതിനുമായിു ഊർജ്ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ കരാറിനായി അപേക്ഷിക്കാൻ അർഹതയുള്ളതെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. എഞ്ചിനീയറിംഗ് പഠനങ്ങൾ, ഡിസൈൻ, മേൽനോട്ട സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കരാർ. ഒക്ടോബർ 15-നാണ് ടെൻഡർ പുറത്തിറക്കിയത്. താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 വെള്ളിയാഴ്ച വരെ തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ദുബായ്-ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖൈമയിലെ അൽ ശുഹദ റോഡ് വരെ നീളുന്നതാണ് നിർദ്ദിഷ്ട ഹൈവേ. ഇതിനുപുറമെ, പുതിയ കോറിഡോറിനെ ഉമ്മുൽ ഖുവൈനിലെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ നീളമുള്ള മറ്റൊരു റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ഭാഗങ്ങളിലായി ഇരുവശത്തേക്കുമായി 12 മുതൽ 16 വരികൾ വരെ ഉൾപ്പെടുന്ന വമ്പൻ പാതയായിരിക്കും ഇത്. അതേസമയം, പദ്ധതിയുടെ ആകെ നിർമ്മാണ ചിലവോ എന്ന് പൂർത്തിയാകുമെന്ന വിവരങ്ങളോ മന്ത്രാലയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Also Read: ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ ? വീണ്ടും അപേക്ഷിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഇതിന് പുറമെ കഴിഞ്ഞ മാസം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 80 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു ‘നാലാം കോറിഡോർ’ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഷാർജ, ദുബായ്, അബുദാബി എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാത. 350 കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന ഈ പാതയുടെ ആദ്യഘട്ടം ഷാർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്-അൽ ഐൻ റോഡ് വരെയാണ്. രണ്ടാം ഘട്ടം ദുബായ്-അൽ ഐൻ റോഡിൽ നിന്ന് ആരംഭിച്ച് അബുദാബിയിലെ അൽ ഫായ റോഡ് വരെ നീളും.

ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച 68 കിലോമീറ്റർ ദൈർഘ്യമുള്ള ഇ-911 ഹൈവേ ദുബായ്-ഷാർജ അതിർത്തിയെ വടക്കൻ എമിറേറ്റായ റാസൽഖൈമയുമായി ബന്ധിപ്പിക്കുമ്പോൾ, ദുബായിയുടെ 80 കിലോമീറ്റർ കോറിഡോർ പദ്ധതി അബുദാബിയിലേക്കുള്ള യാത്രാസൗകര്യങ്ങളാണ് എളുപ്പമാക്കുന്നത്. ഈ രണ്ട് വമ്പൻ റോഡ് വികസന പദ്ധതികളും പൂർത്തിയാകുന്നതോടെ യുഎഇയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നും, എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

English Summary

The UAE’s Ministry of Energy and Infrastructure has invited tenders for a new 68-kilometre highway (E-911) linking the Dubai-Sharjah border to Ras Al Khaimah, aiming to significantly ease regional traffic.

Follow Us