Switzerland Blast: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിൽ സ്‌ഫോടനം; നിരവധിപേർ കൊല്ലപ്പെട്ടതായി വിവരം

Massive Explosion At Switzerland Bar: ക്രാൻസ് മൊണ്ടാനയിലെ 'ലേ കോൺസ്‌റ്റെല്ലേഷൻ' എന്ന ബാറിലാണ് ഉ​ഗ്ര സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നോ വ്യക്തമല്ല. സംഭവത്തിൽ ഒട്ടേറെപേർ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Switzerland Blast: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിൽ സ്‌ഫോടനം; നിരവധിപേർ കൊല്ലപ്പെട്ടതായി വിവരം

Switzerland Blast

Published: 

01 Jan 2026 | 02:13 PM

സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം (Switzerland Blast). ക്രാൻസ് മൊണ്ടാനയിൽ സ്ഥിതി ചെയ്യുന്ന ഒരു ബാറിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്.

ക്രാൻസ് മൊണ്ടാനയിലെ ‘ലേ കോൺസ്‌റ്റെല്ലേഷൻ’ എന്ന ബാറിലാണ് ഉ​ഗ്ര സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നോ വ്യക്തമല്ല. സംഭവത്തിൽ ഒട്ടേറെപേർ മരിച്ചെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസിന്റെ നടപടിക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; യെമനില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് യുഎഇ

അപകടത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നോ, എത്രപേർക്ക് പരിക്കേറ്റെന്നോ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. സംഭവം നടക്കുമ്പോൾ 100ഓളം പേർ ബാറിലുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും അവധിയഘോഷിക്കാൻ ക്രാൻസ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളാണെന്നാണ് വിവരം.

ദിവസേന നിരവധി വിനോദ സഞ്ചാരികളാണ് വന്നുപോകുന്ന പ്രശസ്തമായ റിസോർട്ടിൻ്റെ ഭാ​ഗമാണ് ഈ ബാർ. സ്ഫോടനത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ പുരോ​ഗമിച്ചുവരികയാണ്. പ്രദേശം പൂർണ്ണമായും നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്
ന്യൂ ഇയർ ആഘോഷത്തിനിടെ അടിപ്പൊട്ടി, ഇടപ്പെട്ട് വേടൻ
ആ വണ്ടിയിൽ കയറിയതിന് നിങ്ങൾ എന്നെ കൊല്ലാക്കൊല ചെയ്തില്ലേ