AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia Yemen Attack: മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; യെമനില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് യുഎഇ

UAE Yemen Withdrawal: ഗള്‍ഫ് രാജ്യങ്ങളും പ്രധാന എണ്ണ ഉത്പാദകരും തമ്മിലുള്ള പ്രതിസന്ധി ഇതോടെ രൂക്ഷമായിരിക്കുകയാണ്. യെമനുമായി ഒരുകാലത്ത് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രാജ്യങ്ങളാണ് യുഎഇയും സൗദി അറേബ്യയും.

Saudi Arabia Yemen Attack: മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി; യെമനില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് യുഎഇ
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
Shiji M K
Shiji M K | Published: 31 Dec 2025 | 06:07 AM

യെമന്‍: യുഎഇയുടെ നേതൃത്വത്തോടെ ദക്ഷിണ യെമനില്‍ പ്രവര്‍ത്തിക്കുന്ന വിമതസേനയുടെ നിയന്ത്രണത്തിലുള്ള മുകല്ല തുറമുഖത്ത് ബോംബിട്ട് സൗദി അറേബ്യ. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായെത്തിയ കപ്പലുകള്‍ നശിപ്പിച്ചുവെന്ന സൗദിയുടെ അവകാശവാദം യുഎഇ നിഷേധിച്ചു. എന്നാല്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യെമനില്‍ നിന്ന് സേന പിന്‍വാങ്ങുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളും പ്രധാന എണ്ണ ഉത്പാദകരും തമ്മിലുള്ള പ്രതിസന്ധി ഇതോടെ രൂക്ഷമായിരിക്കുകയാണ്. യെമനുമായി ഒരുകാലത്ത് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രാജ്യങ്ങളാണ് യുഎഇയും സൗദി അറേബ്യയും. യുഎഇയുമായി ബന്ധമുള്ള ആയുധ കയറ്റുമതി ലക്ഷ്യമിട്ടാണ് സൗദി വ്യോമാക്രമണം നടത്തിയതെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ഈ ആക്രമണം അനിവാര്യമാണെന്നും റിയാദ് പറഞ്ഞു.

യെമനിലെ ഹദ്രാമൗട്ട് പ്രവിശ്യയിലുടനീളം വിതരണം ചെയ്യാനുണ്ടായിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ ഉണ്ടായിരുന്നതായി സഖ്യസേന അറിയിച്ചു. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ചരക്ക് തങ്ങളുടെ സ്വന്തം സേനയ്ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ് യുഎഇയുടെ വാദം.

Also Read: പൊടിയുണ്ട് വാതിലും ജനാലകളും അടച്ചിടണം; നിര്‍ദേശം നല്‍കി യുഎഇ

യെമനിലെ സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും പരിഹരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൗദി. എമിറാത്തി വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കുവൈത്ത്, ബഹ്‌റൈന്ഡ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്തു.

അതേസമയം, ദക്ഷിണ യെമനെ പ്രത്യേക രാജ്യമാക്കാന്‍ ആവശ്യപ്പെടുന്ന സൗദിവിരുദ്ധ സതേണ്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ സേന കഴിഞ്ഞ ദിവസമാണ് മുകല്ല പിടിച്ചെടുത്തത്. യുഎഇയുടെ സഹായത്തോടെയാണ് ഇത് സംഭവിച്ചതെന്നും അപകടകരമായ കാര്യമാണിതെന്നും സൗദി പറയുന്നു.