Iran-US Conflict: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ ‘പിക്കാക്‌സ് മൗണ്ടൻ’ ആക്രമിക്കും; വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക
US Ready to Target Iran's Underground Nuclear Facility, Warns Donald Trump: ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് സമീപമാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പിക്കാക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ വലിയ തുരങ്കങ്ങളായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ ഇവിടേക്ക് മാറ്റിയതായി ഇസ്രായേൽ ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു

ഡൊണാൾഡ് ട്രംപ്
അതീവ സുരക്ഷയുള്ള ഇറാൻ്റെ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്കാക്‌സ് മൗണ്ടൻ’ അമേരിക്ക ഉടൻ ആക്രമിച്ചേക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ പുതിയ പ്രതികരണം. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് ചെറുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ അഞ്ച് മാസമാസി അമേരിക്ക. അവർക്ക് ഇനി അതിന് സാധിക്കില്ല. എന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിൽ അസാധാരണമായ ശ്രമങ്ങൾ ഉണ്ടായാൽ പിക്കാക്സ് ആണവ കേന്ദ്രത്തിന് നേരെ അമേരിക്കയുടെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പിക്കാക്സ് മൗണ്ടനിൽ ഉൾപ്പടെ ഇറാൻ്റെ നീക്കങ്ങൾ ഓരോന്നും അമേരിക്കൻ ഇൻ്റലിജൻസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് സമീപമാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പിക്കാക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ വലിയ തുരങ്കങ്ങളായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ ഇവിടേക്ക് മാറ്റിയതായി ഇസ്രായേൽ ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സാധാരണ വ്യോമാക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ സംഘർഷം വീണ്ടും വലിയ യുദ്ധത്തിലേക്ക് നീങ്ങും.
Also Read: Iran-US Conflict: പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് യുഎസ്
അമേരിക്കയുടെ സൈനിക ഇടപെടൽ മൂലമാണ് വലിയ യുദ്ധം ഒഴിവായതെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രായേലോ മിഡിൽ ഈസ്റ്റോ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ ആധുനിക റഡാർ സംവിധാനങ്ങൾ അമേരിക്കൻ സൈന്യം രണ്ട് തവണ തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സൈനികർക്കും നേരെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ തിരിച്ചടി നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, അമേരിക്കൻ ആക്രമണങ്ങളെ ഇറാൻ ശക്തമായി അപലപിച്ചു. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ഇറാൻ ആരോപിച്ചു. ഇതിന് മറുപടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
English Summary
US President Donald Trump warned that the US could soon strike Iran’s heavily fortified underground nuclear site, “Pickaxe Mountain”. Defending recent US military actions, Trump stated that the five-month campaign successfully prevented Iran from acquiring nuclear weapons and protected Israel and the Middle East from broader conflicts.