Iran-US Conflict: പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലെന്ന് യുഎസ്
Iran-US Conflict Latest Update: ഇറാനെ നേരിടാൻ ട്രംപ് ഭരണകൂടത്തിന് സാമ്പത്തിക, സൈനിക, നയതന്ത്ര, രഹസ്യ നടപടികൾ ഉൾപ്പെടെ നിരവധി മാർഗങ്ങൾ ഉണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. യുഎസ് സേന ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്നും ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പാക്നെജാദ് വ്യക്തമാക്കി. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നു (Iran-US Conflict). അതിനിടെ ഇറാനെതിരെ എല്ലാ നടപടികളും പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ടെഹ്റാൻ അവസാനിപ്പിക്കാതെ ചർച്ചകൾ നടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ യുഎസ് ആക്രമണങ്ങൾക്ക് ഇതുവരെ കാണാത്തതും ശക്തവുമായി തിരിച്ചടി നൽകുമെന്നാണ് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാനെ നേരിടാൻ ട്രംപ് ഭരണകൂടത്തിന് സാമ്പത്തിക, സൈനിക, നയതന്ത്ര, രഹസ്യ നടപടികൾ ഉൾപ്പെടെ നിരവധി മാർഗങ്ങൾ ഉണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. യുഎസ് സേന ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്നുകൊണ്ട് രാജ്യത്തെ എണ്ണ വ്യവസായം മുന്നോട്ട് പോകുകയാണെന്നും ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പാക്നെജാദ് വ്യക്തമാക്കി. നിലവിലെ സാഹചര്യം പ്രയാസകരമാണെങ്കിലും കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഏഴ് മാസമായി തുടരുന്ന സംഘർഷത്തിന് അവസാനമായിട്ടില്ല എന്നതിൻ്റെ സൂചനയാണ് നിലവിലെ സംഘർഷങ്ങൾ. അതേസമയം ഇറാനിലെ സിരിക് നഗരത്തിൽ വിവാഹച്ചടങ്ങിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. ലെബനന് നേരെ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം പദ്ധതിയിടുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അടുത്ത പ്രധാന ലക്ഷ്യം ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നതാണെന്നും, ആ ലക്ഷ്യം കൈവരിക്കാവുന്ന ദൂരത്താണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതും ഇതിനിടെ ശ്രദ്ധേയമാണ്.
അവസാനിക്കാത്ത യുദ്ധഭീതി
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഇറാനിയൻ സൈന്യത്തിലെ മൂന്ന് പൈലറ്റുമാർ കൊല്ലപ്പെട്ടതായി ചി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട മൂന്ന് പൈലറ്റുമാരുടെയും പേരുകളും ചിത്രങ്ങളും അടക്കമാണ് പുറത്തുവന്നത്. ഇവരിൽ രണ്ടുപേർ നാവികസേനയിലെയും ഒരാൾ വ്യോമസേനയിലെയും പൈലറ്റുമാരാണെന്നാണ് വിവരം. എന്നാൽ അവർ കൊല്ലപ്പെട്ട സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
തെക്കൻ കെർമാൻ പ്രവിശ്യയിലെ ജിറോഫ്റ്റ് വിമാനത്താവളം, അസലൂയ, കെർമാൻഷാ, ഖുസെസ്താൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങൾ, സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ, കൊനാരക് നഗരങ്ങൾ, ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിരിക്, ലാവൻ, ഖെഷ്ം, ബന്ദർ അബ്ബാസ് തുടങ്ങിയ പ്രദേശങ്ങളെ യുഎസ് ലക്ഷ്യമിട്ടതായി ഇറാൻ അധികൃതർ അറിയിച്ചു. ഈ സംഭവങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.
English Summary:
US Vice President JD Vance on Thursday said that the Trump administration has a range of options at its disposal to deal with Iran. It including economic, military, diplomatic and covert measures.