Dubai Missile Alert : ഭീതി ഒഴിയുന്നില്ലേ? യുഎഇയിൽ മിസേൽ അലേർട്ട്
Missile Alert in Dubai : ദുബായിൽ മിസേൽ അലേർട്ട് പുറപ്പെടുവിച്ചു. ദുബായിലുള്ളവരുടെ മൊബൈൽ ഫോണിലേക്ക് മിസൈൽ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ട്, ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയം മുന്നറയിപ്പ് നൽകുകയായിരുന്നു. എന്നാൽ പിന്നീട് അത് അവഗണിക്കാൻ അധികൃതർ തന്നെ ആവശ്യപ്പെടുകയും ചെയ്തു.
ദുബായ് : യുഎഇയിൽ മിസൈൽ-ഡ്രോൺ അലർട്ട് ലഭിച്ചതായി റിപ്പോർട്ട്. അതേസമയം മുന്നറിയിപ്പിനുള്ള കാരണം എന്താണെന്ന് ഇതുവരെ അധികാരികൾ വ്യക്തമാക്കിട്ടില്ല എന്ന് ഗൾഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ മിസൈൽ ഡ്രോൺ ആക്രണത്തിന് സാധ്യതയുണ്ടെന്നും അത് കണക്കിലെടുത്ത് സുരക്ഷിതമായ ഇടത്തേക്ക് ഉടൻ മാറാനായിരുന്നു ആഭ്യന്തര മന്ത്രാലയം യുഎഇയിലെ നിവാസികൾക്ക് അലർട്ട് നൽകിയത്.
എന്നാൽ അലർട്ട് നൽകി നിമിഷങ്ങൾക്കകം, രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഒരു മുൻകരുതൽ പോലെ മുന്നറിയിപ്പ് നൽകിയതാണെന്ന് അധികാരികൾ മറ്റൊരു അറിയിപ്പിലൂടെ വ്യക്തമാക്കി. സുരക്ഷിത താവളങ്ങളിലേക്ക് മാറേണ്ട ആവശ്യമില്ലെന്നും പുതിയ അറിയിപ്പിൽ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് നേരത്തെ അയച്ച മിസേൽ അലർട്ട് അവഗണിക്കാനുള്ള സന്ദേശവും വീണ്ടും നൽകി, രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്ന് അധികാരികൾ വ്യക്തത നൽകുകയും ചെയ്തു.
അതേസമയം സാങ്കേതിക പിശക് മൂലമാണ് മിസൈൽ അലർട്ട് എല്ലാവർക്കും ലഭിച്ചതെന്ന് യുഎഇയുടെ ഭരണകൂടം വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി മിസൈൽ അലർട്ട് നൽകിയത്. ഇത് ആളുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. സാങ്കോതിക തകരാർ പരിഹരിച്ചുയെന്നും പരിഭ്രാന്തി സൃഷ്ടിച്ചതിൽ അധികൃതർ എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിൽ വീണ്ടും ഭീതി?
അതേസമയം കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്, യുദ്ധഭീതി വീണ്ടും സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണോ യുഎഇ അധികൃതർ അലർട്ട് പുറപ്പെടുവിച്ചത് എല്ലാവരും അശങ്കപ്പെട്ടിരുന്നു. എന്നാൽ അധികൃതർ കാര്യം വ്യക്തമാക്കിയതോടെ വലിയ ഒരു ഭീതിയാണ് ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് ഒഴിവായത്. സിംഗപൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ തീരത്തെ ദാഹിതിന് തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.
ഇറാനും യുഎസും ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആദ്യ സംഭവമായിരുന്നു ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനക്കരാർ നിലവിൽ വന്നതിനുശേഷം ഹോർമുസ് മാർഗമുള്ള കപ്പൽ ഗതാഗതം പഴയപോലെ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
English Summary
UAE Residents Gets Missile Alert by Firday Evening And After a Few Officials informed to Disregard Alert. Later Officials Clarifies Alert Sounded becasue of Technical Glitch And Conveys Appologies to Residents