Narendra Modi: മോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ സമ്മാനിച്ച് സ്വീഡന്‍; ഇതുവരെ ലഭിച്ചതില്‍ 31ാം ആഗോള ബഹുമതി

PM Modi Receives Sweden’s Top Royal Honour Amid Global Recognition: വ്യാപാരം, നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെയധികം ശക്തിപ്രാപിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി നടത്തുന്നുണ്ട്.

Narendra Modi: മോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ സമ്മാനിച്ച് സ്വീഡന്‍; ഇതുവരെ ലഭിച്ചതില്‍ 31ാം ആഗോള ബഹുമതി

റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ മോദിക്ക് സമ്മാനിക്കുന്നു

Updated On: 

18 May 2026 | 07:04 AM

സ്വീഡന്‍: പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍, കമാന്‍ഡര്‍ ഗ്രാന്‍ഡ് ക്രോസ് സമ്മാനിച്ച് ആദരിച്ച് സ്വീഡന്‍. വിദേശ നേതാക്കള്‍ക്കും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വീഡന്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാറും കമാന്‍ഡര്‍ ഗ്രാന്‍ഡ് ക്രോസും. ഇതോടെ പ്രധാനമന്ത്രിയെ തേടിയെത്തുന്ന ബഹുമതികളുടെ എണ്ണം 31 ആയി.

സ്വീഡന്‍ കിരീടാവകാശി വിക്ടോറിയയ്ക്കും സ്വീഡനിലെ ജനങ്ങള്‍ക്കും ബഹുമതി ലഭിച്ചതില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്കും ഇന്ത്യയും സ്വീഡനും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിനും മോദി അവാര്‍ഡ് സമര്‍പ്പിക്കുകയും ചെയ്തു.

ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ ബഹുമതി നല്‍കി ആദരിക്കല്‍. ബഹുമതിയോടൊപ്പം 1921ല്‍ സ്റ്റോക്കോം സന്ദര്‍ശിച്ചപ്പോള്‍ രബീന്ദ്രനാഥ ടാഗോര്‍ കവിത രചിച്ച രണ്ട് കാര്‍ഡുകളുടെ പകര്‍പ്പും സ്വീഡന്‍ മോദിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍

വ്യാപാരം, നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെയധികം ശക്തിപ്രാപിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് വളരെ വലുതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി നടത്തുന്നുണ്ട്.

സ്വീഡന്റ് ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നായ റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ നേടി ലോകനേതാക്കളില്‍ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിക്കാനും മോദിക്ക് സാധിച്ചു.

1978 ലാണ് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി കൊണ്ടുവരുന്നത്. സ്വീഡന് വേണ്ടിയോ സ്വീഡിഷ് താത്പര്യങ്ങള്‍ക്ക് വേണ്ടിയോ, അതായത് പൊതു പ്രവര്‍ത്തനങ്ങളില്‍, സഹകരണം തുടങ്ങി വിവിധ മേഖലകളിലുള്ള വിജയകരമായ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നതിനായാണ് ഈ ഔദ്യോഗിക ബഹുമതി കൊണ്ടുവന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി സ്വീഡനില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തിയത്. ഗോഥെന്‍ബര്‍ഗ് വിമാനത്താവളത്തിലെത്തിയ മോദിയെ സ്വീഡിഷ് വിദേശകാര്യമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ സ്വീകരിച്ചു. ഗോഥെന്‍ബര്‍ഗിലേക്കുള്ള വിമാനയാത്രയില്‍ സ്വീഡിഷ് വ്യാമോസേന ജെറ്റുകള്‍ അദ്ദേഹത്തിന്റെ വിമാനത്തിന് അകമ്പടി സേവിച്ചിരുന്നു.

വ്യാപാരം, നിക്ഷേപം, നവീകരണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാമന്ത്രി ക്രിസ്റ്റേഴ്‌സണ്‍ കൂടിക്കാഴ്ച നടന്നത്. 2025ല്‍ 7.75 ബില്യണ്‍ യുഎസ് ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിന് സഹകരണത്തിന്റെ പുതിയ വഴികള്‍ പര്യവേഷണം ചെയ്യാന്‍ ഈ സന്ദര്‍ശനം പ്രധാനമന്ത്രി വിനിയോഗിക്കും.

നെതര്‍ലന്‍ഡ്‌സുമായി 17 കരാറുകളില്‍ ഒപ്പുവെച്ച ശേഷമാണ് പ്രധാനമന്ത്രി സ്വീഡനിലേക്ക് പറന്നത്. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് യെറ്റനുമായി കൂടിക്കാഴ്ച നടത്തിയ മോദി രാജ്യവുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി.

English Summary

Prime Minister Narendra Modi received Sweden’s prestigious Royal Order of the Polar Star, marking his 31st international honour and highlighting growing India Sweden ties.

Follow Us
Related Stories
China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
Sri Lanka Prison Riot: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?