Nepal Flood: നേപ്പാളിൽ വില്ലൻ ചൈനയുടെ തടാകമോ? സഹായം വാഗ്ദാനം ചെയ്ത് ട്രംപ്, കാണാതായവർ 1400 കടന്നു

Nepal Disaster Update : നേപ്പാളിലുണ്ടായ മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും മരണസംഖ്യ കുതിച്ചുയരുന്നു.  പ്രകാരം മരണസംഖ്യ 400-നോടടുക്കുകയാണ്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പ്രളയസാധ്യത മുന്നിൽ കണ്ട് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Nepal Flood: നേപ്പാളിൽ വില്ലൻ ചൈനയുടെ തടാകമോ? സഹായം വാഗ്ദാനം ചെയ്ത് ട്രംപ്, കാണാതായവർ 1400 കടന്നു

Nepal Flood

Updated On: 

28 Aug 2026 | 10:17 AM

മഞ്ഞിന്റെ അടരുകൾക്കുള്ളിൽ ശാന്തമായി ജീവിച്ചിരുന്ന പ്രദേശം… പെട്ടെന്നൊരു ദിനം കടപുഴകി വീഴുന്ന മഹാഭീതിയായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. മഞ്ഞുമല ഒന്നാകെ തകർന്നുവീണ്, ഹിമനദികൾ ഒരുമിച്ച് ഉരുകിയൊലിച്ചപ്പോൾ തകർന്നടിഞ്ഞത് ആയിരക്കണക്കിന് ജീവിതങ്ങളാണ്. പാറക്കല്ലുകളും മണ്ണും കുതിച്ചെത്തിയപ്പോൾ അവിടെ ഗ്രാമങ്ങളുണ്ടായിരുന്നു, കച്ചവടവീഥികളുണ്ടായിരുന്നു, തീർത്ഥാടകരുടെ പ്രാർത്ഥനകളുമുണ്ടായിരുന്നു. എന്നാൽ, നിമിഷ നേരം കൊണ്ടാണ് സംഹാരതാണ്ഡവമാടിയ മിന്നൽ പ്രളയം സകലവും തകർത്തത്.

നേപ്പാളിലുണ്ടായ മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും മരണസംഖ്യ കുതിച്ചുയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ എണ്ണം 469 ആയി. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പ്രളയസാധ്യത മുന്നിൽ കണ്ട് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാളിനെ ഞെട്ടിച്ച മിന്നൽ പ്രളയത്തിന് പിന്നിൽ എന്താണ് കാരണം, പ്രകൃതിയുടെ താണ്ഡവമോ ചൈനയോ?

പ്രളയത്തിന് പിന്നിൽ ചൈനയോ?

നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിന് കാരണം ചൈന മനപ്പൂർവ്വം നിർമ്മിച്ച തടാകമോ അണക്കെട്ടോ തകർത്തതല്ല. പ്രളയത്തിന് പിന്നിൽ മഞ്ഞുമലയുടെ ഭാഗങ്ങൾ തകർന്ന് വീണതിനെ തുടർന്നുള്ള വിസ്ഫോടനമെന്നാണ് വിലയിരുത്തൽ. നേപ്പാൾ – ചൈന അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 5,200 മീറ്റർ ഉയരത്തിൽ, ടിബറ്റിലുള്ള ഹിമാലയൻ മലനിരകളിലെ കൂറ്റൻ മഞ്ഞുപാളി തകരുകയായിരുന്നു.  റസുവാ ജില്ലയിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി ല്ഹെൻഡെ നദിയിലുള്ള തടാകത്തിലേക്ക് ഈ മഞ്ഞുമല വീണു.

മഞ്ഞുപാളിയും കൂറ്റൻ പാറകളും വന്നുപതിച്ചതോടെ തടാകത്തിലെ ജലം ശക്തിയായി പുറത്തേക്ക് ഒഴുകി. ഭോട്ടെകോസി നദിയിലൂടെ കുതിച്ചൊഴുകി ത്രീശൂലി, നാരായണി നദികളിലേക്ക്….. നിമിഷ നേരം കൊണ്ട് 4 മധ്യജില്ലകളെ തകർത്തെറിഞ്ഞു.

ALSO READ: മരണം 389 ആയി; 288 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്

കാണാതായവരിൽ 290 ഇന്ത്യക്കാർ

290 ഇന്ത്യൻ പൗരന്മാരെ കാണാതായതായും ഇവരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും  തൊഴിലാളികളെയും കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിലെ 63 തൊഴിലാളികളും കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി പോയ തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരും ഉൾപ്പെടെ 84 ഇന്ത്യക്കാരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൈലാസ മാനസസരോവർ തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി നേപ്പാളിലെത്തിയ നിരവധി തീർത്ഥാടകരും സഞ്ചാരികളുമാണ് കുടുങ്ങിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള 83 തീർത്ഥാടകരെയും പുതുച്ചേരിയിൽ നിന്നുള്ള 3 പേരെയും കാണാതായിട്ടുണ്ട്.  കൊൽക്കത്തയിൽ വിനോദയാത്രയ്ക്ക് എത്തിയ 32 അംഗ സംഘത്തെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

‘എന്ത് സഹായത്തിനും യു.എസ് തയ്യാർ’

നേപ്പാളിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേപ്പാൾ ഭരണകൂടവുമായി ഇതിനകം സംസാരിച്ചതായും രാജ്യത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ 90-ഓളം അമേരിക്കൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. കാണാതായ പൗരന്മാരെ കണ്ടെത്തുകയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമാണ് യു.എസ് ഭരണകൂടത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ‘കാത്തലിക് റിലീഫ് സർവീസസ്’ വഴി 5 ലക്ഷം അമേരിക്കൻ ഡോളറിന്റെ പ്രാഥമിക അടിയന്തര സഹായവും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Nepal Floods Update, India’s Ministry of External Affairs has reported that 290 Indian citizens are missing and have not yet been contacted.  Ministry said that 84 Indians have already been safely rescued, including 63 workers from the Trishuli-1 Hydropower Project and 21 people from Tamil Nadu who had travelled for the Kailash Mansarovar pilgrimage.

Loading...
Unable to load recommendations.
Follow Us
Related Stories
ഷാർജ-ദുബായ് യാത്രക്കാർക്ക് ആശ്വാസം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ എമിറേറ്റ്സ് റോഡിൽ രണ്ട് പുതിയ ലൈനുകൾ കൂടി
Nepal Flash Floods: മുടിയിൽ പിടിച്ചുവലിച്ച് മൃതദേഹത്തിൽ നിന്ന് ക്രൂരമായ മോഷണം; കണ്ണീർക്കാഴ്ചകൾക്കിടയിൽ ഇരട്ടക്കുട്ടികളെ രക്ഷിച്ച് സൈന്യം-Video
സൗദി-പാക്-തുർക്കി സഖ്യത്തിൻ്റെ ‘മക്ക കരാറിൽ’ ചേരാൻ ബംഗ്ലാദേശ്; ഇന്ത്യക്ക് സുരക്ഷാ ഭീഷണി?
നേപ്പാൾ മിന്നൽ പ്രളയം: മരണം 389 ആയി; 288 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്
ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി