AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നേപ്പാൾ മിന്നൽ പ്രളയം: മരണം 389 ആയി; 288 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്

Nepal Flash Floods: Death Toll Mounts to 389, Over 1,400 Missing Along Tibet Border: മേഖലയിൽ വീണ്ടും പ്രളയസാധ്യതയുള്ളതായി നേപ്പാളും ചൈനയും പുതിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ദുരന്തത്തിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ രൂപപ്പെട്ട രണ്ട് തടാകങ്ങൾ തകർന്ന് ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്

നേപ്പാൾ മിന്നൽ പ്രളയം: മരണം 389 ആയി; 288 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്
നേപ്പാളിൽ നിന്നുമുള്ള ദൃശ്യംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 28 Aug 2026 | 06:55 AM

കാഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 389 ആയി ഉയർന്നു. ടിബറ്റൻ അതിർത്തി പ്രദേശങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി. ഇതുവരെ 1400-ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി 14 ഹെലികോപ്റ്ററുകളെയും ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളെയും വിന്യസിച്ചതായി നേപ്പാൾ സൈന്യം അറിയിച്ചു. പ്രതികൂല കാലാവസ്ഥ വകവെക്കാതെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

ദുരന്തത്തിൽ കുറഞ്ഞത് 288 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതിന് പുറമെ, 200-ഓളം ഇന്ത്യക്കാർ അതിർത്തിയുടെ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഔദ്യോഗികമായി അറിയിച്ചു.

അതേസമയം, നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഇന്ത്യയിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്, ഖുശിനഗർ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗണ്ഡക് നദി ഉൾപ്പെടെ നേപ്പാളിൽ നിന്ന് ഒഴുകിയെത്തുന്ന നദികളിലെ ജലനിരപ്പ് ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിച്ചുവരികയാണ്. നേപ്പാളുമായി വടക്കൻ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് അപകടസാധ്യതയുള്ള ഗ്രാമങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ-രക്ഷാപ്രവർത്തന സംഘങ്ങൾ പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു..

വീണ്ടും പ്രളയമുന്നറിയിപ്പ്

മേഖലയിൽ വീണ്ടും പ്രളയസാധ്യതയുള്ളതായി നേപ്പാളും ചൈനയും പുതിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ദുരന്തത്തിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ രൂപപ്പെട്ട രണ്ട് തടാകങ്ങൾ തകർന്ന് ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതിലൂടെ രൂപപ്പെട്ട തടാകങ്ങളിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്നും ഇത് പൊട്ടാൻ സാധ്യതയുണ്ടെന്നും നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും രക്ഷാപ്രവർത്തകരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നദീതീരങ്ങളിൽ നിന്നും മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറി സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നത് രസുവ ജില്ലയിലെ തിമുരെയിലും സമീപപ്രദേശമായ സ്യാഫ്രുബെസിയിലും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. മിന്നൽപ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതമാക്കാൻ രസുവയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നേപ്പാൾ ആർമി, ആംഡ് പോലീസ് ഫോഴ്സ്, നേപ്പാൾ പോലീസ് എന്നിവയെ വിന്യസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

English Summary

Massive flash floods triggered by a glacier collapse along the Nepal-Tibet border have killed at least 389 people, leaving over 1,400 missing. The Ministry of External Affairs reported that 288 Indians remain missing, while 200 are stranded on the Chinese side. Authorities have rescued 21 individuals from Tamil Nadu, and UP has been placed on high alert.

Follow Us