Iran Israel Conflict: യുദ്ധം പരിഹരിക്കാൻ പാക്കിസ്താനിൽ ഇന്ന് ഉന്നതതല ചർച്ച; ആരൊക്കെ പങ്കെടുക്കും?

Pakistan Mediation Talk In Middle East Conflict: സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ചർച്ചകൾ നടത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ്. യുദ്ധ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്താന്റെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് ഉന്നതതല ചർച്ച.

Iran Israel Conflict: യുദ്ധം പരിഹരിക്കാൻ പാക്കിസ്താനിൽ ഇന്ന് ഉന്നതതല ചർച്ച; ആരൊക്കെ പങ്കെടുക്കും?

Pakistan PM Shahbaz Sharif

Published: 

29 Mar 2026 | 07:04 AM

ഇസ്‌ലാമബാദ്: പശ്ചിമേഷ്യൻ യുദ്ധത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താൻ പാക്കിസ്താൻ്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല ചർച്ച. ഇസ്‌ലാമബാദിലാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചർച്ച നടക്കുന്നത്. യുദ്ധ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്താന്റെ പുതിയ നീക്കങ്ങളുടെ ഭാഗമായാണ് ഉന്നതതല ചർച്ച. സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് രണ്ട് ദിവസത്തെ ചർച്ചയിൽ പങ്കാളികളാകുന്നത്.

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ചർച്ചകൾ നടത്തിയതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ്. സൗദി അറേബ്യയിലെ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ, തുർക്കിയിൽനിന്ന് ഹക്കാൻ ഫിദാൻ, ഈജിപ്തിനെ പ്രതിനിധീകരിച്ച് ബദർ അബ്ദുലാറ്റി എന്നിവരാണ് ഇസ്ലാമാബാദിൽ ചർച്ചകൾക്ക് എത്തുന്നത്.

ALSO READ: ഇറാന്റെ പച്ചക്കൊടി; ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി യാത്ര തിരിച്ചു

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ച നടക്കും. യുഎസിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ചർച്ചയിൽ പങ്കെടുക്കുമെന്ന് ചില സൂചനകളുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധ സാഹചര്യത്തിൽ ഇന്ധനക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങൾ പാക്കിസ്താനെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചർച്ചകൾ നടത്താൻ രാജ്യം മുൻകൈയ്യെടുക്കുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?