PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ

Prime Minister Narendra Modi New Zealand Visit : 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. ഇന്ദിര ഗാന്ധിക്കും (1968) മകൻ രാജീവ് ഗാന്ധിക്ക് (1986) ശേഷം ന്യൂസിലാൻഡ് സന്ദർശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി.

PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ

PM Narendra Modi New Zealand Visit

Updated On: 

10 Jul 2026 | 06:11 PM

അക്ക്ലൻഡ് : ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിലെത്തി. അക്ക്ലൻഡിൽ എത്തിയ നരേന്ദ്ര മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തി സ്വീകരിച്ചു. 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിൽ സന്ദർശനം നടത്തുന്നത്. കൂടാതെ 1968ൽ ഇന്ദിര ഗാന്ധിയും 1986ൽ മകൻ രാജീവ് ഗാന്ധിയും നടത്തിയ സന്ദർശനത്തിന് ശേഷം ന്യൂസിലാൻഡ് സന്ദർശനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിയാണ് നരേന്ദ്ര മോദി.

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിൽ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സമുദ്ര സുരക്ഷ, വിദ്യാഭ്യാസം, ടൂറിസം, കായികം, മറ്റ് ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച ചെയ്യും. ഇരുനേതാക്കളുടെയും ചർച്ചകൾക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ക്ലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബന്ധന ചെയ്യും.

പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി സ്വീകരിക്കുന്നു

എംസിജിയിൽ നരേന്ദ്ര മോദി

ഓസ്ട്രേലിയൻ സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ പങ്കെടുത്തു. എംസിജിയിൽ വെച്ച് നടന്ന പരിപാടിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കം നിരവധി താരങ്ങൾ ഭാഗമായിരുന്നു. 2032ൽ ഓസ്ട്രേലിയ ബ്രിസ്ബെയ്ൻ ഒളിംപിക്സിന് വേദിയായതിന് ശേഷം 2036ൽ ഇന്ത്യ കായിക മാമാങ്കത്തിന് വേദിയാകൻ ശ്രമം നടത്തുകയാണ്. ഇതിനായി ഓസ്ട്രേലിയയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഓസീസ് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് അറിയിച്ചു.

പ്രധാനമന്ത്രി നരനേന്ദ്ര മോദി അക്ക്ലൻഡിലെത്തിയപ്പോൾ ലഭിച്ച ഊഷ്മളമായ സ്വീകരണം

സ്റ്റീവ് വോയ്ക്ക് ആ പഴയ ചിത്രം സമ്മാനിച്ച് മോദി

എംസിജി വെച്ച് നടന്ന പരിപാടിയിൽ ഓസീസ് ഇതിഹാസം സ്റ്റീവ് വോയ്ക്ക് രണ്ട് ദശകങ്ങൾക്ക് മുമ്പ് എടുത്ത ചിത്രം പ്രധാനമന്ത്രി സമ്മാനിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി പ്രവർത്തിച്ചിരുന്ന സമയത്ത് സ്റ്റീവ് വോയ്ക്കൊപ്പമെടുത്ത ചിത്രമാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഇന്ത്യ ഓസ്ട്രേലിയ കായകി സഹകരണത്തിൻ്റെ ഭാഗമായി ചരിത്ര ആദ്യമായി ബിഗ് ബാഷ് ലീഗിൻ്റെ ഒരു മത്സരം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ ധാരണയായി. 2026-27 സീസണിലെ മെൽബൽ റെനെഗഡസ് പേർത്ത് സ്കോർച്ചേഴ്സ് തമ്മിലുള്ള മത്സരം നടത്താനാണ് തീരൂമാനിച്ചിരിക്കുന്നത്. ഡിസംബർ 12നാണ് മത്സരം നടത്തുക.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം