AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

PM Modi Uzbekistan Visit: പ്രധാനമന്ത്രി മോദിയെ നെഞ്ചിലേറ്റി ഉസ്ബെക്കിസ്ഥാൻ! വൻ സ്വീകരണത്തിൽ നന്ദി അറിയിച്ച് മോദി

PM Narendra Modi Uzbekistan Visit: സന്ദർശനത്തിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ചർച്ചയിൽ വ്യാപാരം, സാമ്പത്തികം, പ്രതിരോധം, ഊർജ്ജം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം കിർഗിസ് റിപ്പബ്ലിക്കും പ്രധാനമന്ത്രി സന്ദർശിക്കും.

PM Modi Uzbekistan Visit: പ്രധാനമന്ത്രി മോദിയെ നെഞ്ചിലേറ്റി ഉസ്ബെക്കിസ്ഥാൻ! വൻ സ്വീകരണത്തിൽ നന്ദി അറിയിച്ച് മോദി
Pm Modi Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Aug 2026 | 08:57 AM

താഷ്കെന്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക്കിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാനമായ താഷ്‌കന്റിൽ വൻ സ്വീകരണം. ഇന്ത്യൻ സമൂഹവും പ്രാദേശിക കലാകാരന്മാരും ചേർന്നാണ് ഗംഭീര സ്വീകരണം നൽകി അദ്ദേഹത്തെ വരവേറ്റത്. ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിയെ വഞ്ചിപ്പാട്ടും പരമ്പരാഗത കലാപ്രകടനങ്ങളോടെയുമാണ് പ്രവാസികൾ വരവേറ്റത്. ഇന്ത്യൻ പ്രവാസികൾ അവതരിപ്പിച്ച കഥക്, ആൻഡിജൻ പോൾക്ക തുടങ്ങിയ നൃത്തപ്രകടനങ്ങളും സ്വീകരണ വേളയിൽ അരങ്ങേറി.

‘ഉഡെ ജബ് ജബ് സുൽഫെ തേരി’ എന്ന പ്രശസ്തമായ ബോളിവുഡ് ഗാനത്തിന് ഉസ്ബെക്ക് കുട്ടികളുടെ ചടുലമായ നൃത്തവിരുന്നാണ് സ്വീകരണത്തിലെ പ്രധാന ആകർഷണമായി മാറിയത്. രാജ്യത്ത് തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. “താഷ്‌കന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളതയും സ്നേഹവും അതിശയിപ്പിച്ചു. ഇന്ത്യയ്ക്കും ഉസ്ബെക്കിസ്ഥാനും ഇടയിലുള്ള ഒരു ജീവനുള്ള പാലമാണ് നമ്മുടെ പ്രവാസികൾ. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അവർ വലിയ പങ്ക് വഹിക്കുന്നു,” – നരേന്ദ്ര മോദി പറഞ്ഞു.

ALSO READ: ‘കൃഷ്ണബോധം ലോകത്തെ മികച്ചതാക്കും’; ന്യൂയോർക്കിൽ സംസാരിച്ച് മോഹൻ ഭാഗവത്

ഉച്ചകോടിയും പ്രതിനിധിതല ചർച്ചകളും

സന്ദർശനത്തിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ചർച്ചയിൽ വ്യാപാരം, സാമ്പത്തികം, പ്രതിരോധം, ഊർജ്ജം, സാംസ്കാരിക സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി താഷ്‌കന്റിലെ പ്രശസ്തമായ ‘യാംഗി ഉസ്ബെക്കിസ്ഥാൻ പാർക്കിൽ’ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അവിടുത്തെ സ്വാതന്ത്ര്യ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ആദരവ് അർപ്പിച്ചു.

രാജ്യത്തെത്തുന്ന വിദേശ രാഷ്ട്രത്തലവന്മാർ യാംഗി ഉസ്ബെക്കിസ്ഥാൻ പാർക്ക് സന്ദർശിക്കുന്നത് ഉസ്ബെക്ക് ഭരണകൂടം നൽകുന്ന ഉയർന്ന നയതന്ത്ര ബഹുമാനത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ 30-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച ഈ സ്മാരകത്തിലേക്ക് പ്രധാനമന്ത്രിക്കൊപ്പം ഉസ്ബെക്ക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവും നേരിട്ടെത്തിയാണ് ആദരവർപ്പിച്ചത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പ്രസിഡന്റിന്റെ പ്രത്യേക വാഹനത്തിൽ മോദിയോടൊപ്പം സ്മാരകത്തിലേക്ക് യാത്ര ചെയ്തത് ഇരുനേതാക്കളും തമ്മിലുള്ള ആത്മബന്ധവും തന്ത്രപ്രധാന സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു.

മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക-നാഗരിക ബന്ധങ്ങൾ ദൃഢമാക്കുന്നതിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സന്ദർശനത്തിന്റെ ആദ്യ ഘട്ടമായാണ് അദ്ദേഹം താഷ്‌കന്റിലെത്തിയത്. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം കിർഗിസ് റിപ്പബ്ലിക്കും പ്രധാനമന്ത്രി സന്ദർശിക്കും.

English Summary:

Prime Minister Narendra Modi received a warm reception by the members of the Indian community after he arrived in Uzbekistan on Saturday on a two-day official visit. He expressed his gratitude on a social media post.

 

Follow Us