Narendra Modi: എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല പിന്നെ മോദി; പ്രധാനമന്ത്രിക്ക് ഒമാന്റെ പരമോന്നത ബഹുമതി

PM Modi Receives The First Class of the Order of Oman: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് മസ്‌കറ്റിലെ അല്‍ ബറാക്ക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോദിയെ സ്വീകരിച്ചു.

Narendra Modi: എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല പിന്നെ മോദി; പ്രധാനമന്ത്രിക്ക് ഒമാന്റെ പരമോന്നത ബഹുമതി

നരേന്ദ്ര മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും

Published: 

18 Dec 2025 | 05:35 PM

മസ്‌കറ്റ്: ഒമാന്റെ പരമോന്നത ബഹുമതിയായ ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഒമാന്‍ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് ലഭിക്കുന്ന 29ാമത് ആഗോള ബഹുമതിയാണിത്. എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല, മാക്‌സിം രാജ്ഞി, അകിഹിതോ ചക്രവര്‍ത്തി, അബ്ദുള്ള രാജാവ് എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ഈ ബഹുമതി നേരത്തെ ലഭിച്ചിട്ടുണ്ട്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് മസ്‌കറ്റിലെ അല്‍ ബറാക്ക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോദിയെ സ്വീകരിച്ചു. ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇരുവരും പ്രതിജ്ഞയെടുത്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവത്കരണം ഉത്തേജിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും അവസരങ്ങള്‍ തുറക്കും. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ കരാര്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Also Read: Modi Oman Visit: മസ്‌കറ്റില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി; ഒമാന്‍-ഇന്ത്യ വ്യാപാര്‍ കരാര്‍ യാഥാര്‍ഥ്യമായി

പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജം, കൃഷി, സാങ്കേതികവിദ്യ, പുത്തന്‍ മേഖലകള്‍, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സുല്‍ത്താനും തമ്മില്‍ സംസാരിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
FIA Sets Guinness Record : ന്യൂജേഴ്‌സിയിൽ1,383 പതാകകൾ കൊണ്ട് റെക്കോർഡിട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്
Dubai Road Safety Film Festival: ദുബായിൽ റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 30,000 ദിർഹം വരെ സമ്മാനം നേടാം
Iran-US Conflict: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ച് യു.എ.ഇ
Iran-US Conflict: യുഎഇ ജലാശയങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മിസൈല്‍ വര്‍ഷമുണ്ടാകും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Etihad ‘Rail to Road’ Car Rental Service: എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാറുകൾ വാടകക്കെടുക്കാം; നിരക്കുകൾ അറിയു!
US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്