AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ramadan Online scam: റംസാൻ മുന്നൊരുക്കം: ഓൺലൈൻ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ദുബായ് പോലീസ്

Ramadan 2026 begging scams : മുൻവർഷങ്ങളിൽ ഇത്തരം മാഫിയകളെ പിടികൂടാൻ പോലീസ് നടത്തിയ പരിശോധനകളിൽ വൻ തട്ടിപ്പുകളാണ് പുറത്തുവന്നത്.

Ramadan Online scam: റംസാൻ മുന്നൊരുക്കം: ഓൺലൈൻ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ദുബായ് പോലീസ്
Ramadan 2026Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 17 Feb 2026 | 05:19 PM

ദുബായ്: വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ താമസക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി പ്രചരിക്കുന്ന സംശയാസ്പദമായ സഹായ അഭ്യർത്ഥനകളിൽ വീഴരുതെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 16-ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലെ ആന്റി-സൈബർ ക്രൈം വിഭാഗമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

Also Read: Tarique Rahman Oath: താരിഖ് റഹ്മാൻ സർക്കാർ 17ന് അധികാരമേൽക്കും; ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, നരേന്ദ്ര മോദി പങ്കെടുക്കുമോ?

റംസാൻ മാസത്തിലെ കാരുണ്യവും ഉദാരതയും ചൂഷണം ചെയ്ത് നിയമവിരുദ്ധമായ സാമ്പത്തിക നേട്ടം കൊയ്യാൻ തട്ടിപ്പുകാർ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യുഎഇയിലെ ലൈസൻസുള്ള ഔദ്യോഗിക ചാരിറ്റി സംഘടനകൾ വഴി മാത്രമേ സക്കാത്തും മറ്റ് സംഭാവനകളും നൽകാവൂ എന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

നിയമനടപടികളും ശിക്ഷയും

 

2021-ലെ ഫെഡറൽ ഡിക്രി നിയമം (നമ്പർ 34) പ്രകാരം ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം കുറ്റകരമാണ്. ഇതിലെ ആർട്ടിക്കിൾ 51 അനുസരിച്ച് വിവരാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് പണം അഭ്യർത്ഥിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ കുറഞ്ഞത് 10,000 ദിർഹം പിഴയോ ശിക്ഷ ലഭിക്കാം. മുൻവർഷങ്ങളിൽ ഇത്തരം മാഫിയകളെ പിടികൂടാൻ പോലീസ് നടത്തിയ പരിശോധനകളിൽ വൻ തട്ടിപ്പുകളാണ് പുറത്തുവന്നത്.