തുടർച്ചയായ ആക്രമണം: റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം പൂർണമായും അടച്ചു

King Khalid International Airport to Remain Closed Until Oct 17 for Safety Checks: വിമാനത്താവളം അടച്ചിടുന്നത് സൗദി അറേബ്യയുടെ വ്യോമയാന ഗതാഗതത്തെ കാര്യമായി തന്നെ ബാധിക്കും. പ്രതിദിനം 700-ഓളം വിമാന സർവീസുകളെയാണ് ഈ അടച്ചുപൂട്ടൽ ബാധിക്കുക എന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനമായ ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നു. യാത്രാ തടസ്സങ്ങളും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ഒക്ടോബർ 17 വരെ റിയാദിലേക്കും തിരിച്ചുമുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും റദ്ദാക്കിയതായി ഗൾഫ് എയർ ഉൾപ്പടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.

തുടർച്ചയായ ആക്രമണം: റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം പൂർണമായും അടച്ചു

പ്രതീകാത്മക ചിത്രം

Published: 

12 Oct 2026 | 09:23 PM

റിയാദ്: ഹൂതി വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 17 വരെ പൂർണമായി അടച്ചു. ജനറൽ ഏവിയേഷൻ പൈലറ്റുമാർക്ക് നൽകിയ പുതിയ നോട്ടാം നിർദ്ദേശ പ്രകാരം ഒക്ടോബർ 17 ശനിയാഴ്ച രാത്രി 9 മണി വരെ കിംഗ് ഖാലിദ് വിമാനത്താവളം വഴിയുള്ള മുഴുവൻ വ്യോമ ഗതാഗതവും പൂർണമായും നിർത്തിവക്കാനാണ് തീരുമാനം. വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതിന് പിന്നാലെയാണ് നോട്ടാം അറിയിപ്പ് ഉൾപ്പടെ പുറത്തുവന്നിരിക്കുന്നത്.

വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അടച്ചുപൂട്ടൽ നീട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ കേടുപാടുകൾ വിലയിരുത്തുന്നതിനും, സർവീസുകൾ പുനരാരംഭിക്കുന്നതിന് മുൻപായി പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനും ഈ സമയം അനിവാര്യമാണെന്നും സിവിൽ ഏവിയേഷൻ അതോരിറ്റി വിശദീകരിച്ചു. നിലവിൽ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്.

Also Read: റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; ജാഗ്രതാ നിര്‍ദ്ദേശവുമായി എംബസി

വിമാനത്താവളം അടച്ചിടുന്നത് സൗദി അറേബ്യയുടെ വ്യോമയാന ഗതാഗതത്തെ കാര്യമായി തന്നെ ബാധിക്കും. പ്രതിദിനം 700-ഓളം വിമാന സർവീസുകളെയാണ് ഈ അടച്ചുപൂട്ടൽ ബാധിക്കുക എന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനമായ ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നു. യാത്രാ തടസ്സങ്ങളും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ഒക്ടോബർ 17 വരെ റിയാദിലേക്കും തിരിച്ചുമുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും റദ്ദാക്കിയതായി ഗൾഫ് എയർ ഉൾപ്പടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കനത്ത ആക്രമണമാണ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഉണ്ടായത്. ശനിയാഴ്ച പാസഞ്ചർ ടെർമിനലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പടെ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ മറ്റു 11 ഇന്ത്യക്കാരിൽ മൂന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിന് പിന്നാലെ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English Summary

Saudi Arabia has extended the closure of Riyadh’s King Khalid International Airport until October 17 for safety checks following deadly Houthi missile attacks that killed thirteen people and disrupted flights.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ