‘അഡോൾഫ് ഹിറ്റ്‌ലർ’ എന്ന പേരിൽ പിസ ഓർഡർ ചെയ്തു; കൗമാരക്കാരന് അഞ്ച് ദിവസം തടവ് ശിക്ഷ

Russian Teenager Jailed Over 'Adolf Hitler' Pizza Order: ഷോപ്പിംഗ് സെൻ്ററിലെ പിസ ഔട്ട്‌ലെറ്റിൽ എത്തിയ ടിമോഫി തൻ്റെ യഥാർത്ഥ പേരിന് പകരം അഡോൾഫ് ഹിറ്റ്‌ലർ എന്ന് നൽകിയാണ് പിസ ഓർഡർ ചെയ്തത്. അലക്സി സ്വാലോവ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നത്

അഡോൾഫ് ഹിറ്റ്‌ലർ എന്ന പേരിൽ പിസ ഓർഡർ ചെയ്തു; കൗമാരക്കാരന് അഞ്ച് ദിവസം തടവ് ശിക്ഷ

A 19-year-old Russian student was sentenced to five days in jail for ordering a pizza under the name "Adolf Hitler"

Published: 

20 Jun 2026 | 10:12 PM

മോസ്കോ: ലോകത്തെ വിറപ്പിച്ച ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ പേരിൽ പിസ ഓർഡർ ചെയ്ത പത്തൊൻപതുകാരന് അഞ്ച് ദിവസത്തെ ജയിൽ ശിക്ഷ വിധിച്ച് റഷ്യൻ കോടതി. രാജ്യത്ത് നിയമപരമായി നിരോധിച്ചിട്ടുള്ള നാസി ചിഹ്നങ്ങളും ആശയങ്ങളും പ്രദർശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ടിമോഫി എന്ന വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തത്. റഷ്യയിലെ നിഷ്നി ടാഗിൽ എന്ന നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായ സംഭവം അരങ്ങേറിയത്.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഷോപ്പിംഗ് സെൻ്ററിലെ പിസ ഔട്ട്‌ലെറ്റിൽ എത്തിയ ടിമോഫി തൻ്റെ യഥാർത്ഥ പേരിന് പകരം അഡോൾഫ് ഹിറ്റ്‌ലർ എന്ന് നൽകിയാണ് പിസ ഓർഡർ ചെയ്തത്. അലക്സി സ്വാലോവ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

ഇലക്ട്രീഷ്യൻ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥിയായ ടിമോഫിയെ കോളേജിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, താൻ നാസി അനുഭാവിയല്ലെന്ന് വ്യക്തമാക്കിയ ടിമോഫി തുടർന്ന് കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ചു. താൻ ഒരു നാസി അനുഭാവിയല്ലെന്നും, തന്റെ പ്രവൃത്തി ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും വിദ്യാർത്ഥി വ്യക്തമാക്കി.

Also Read: Alert for UAE Indian Expats: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് മുടങ്ങും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

എന്നാൽ പൊതുസ്ഥലങ്ങളിൽ നാസി ആശയങ്ങളെയോ ചിഹ്നങ്ങളെയോ അനുസ്മരിപ്പിക്കുന്ന പ്രവർത്തികൾ നടത്തുന്നത് റഷ്യൻ നിയമപ്രകാരം കുറ്റകരമാണ്. നാസി പ്രൊപ്പഗണ്ട തടയുന്നതിനുള്ള നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോടതി വിദ്യാർത്ഥിക്ക് അഞ്ച് ദിവസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

English Summary

A 19-year-old Russian student from Nizhny Tagil was sentenced to five days in jail for ordering a pizza under the name “Adolf Hitler”. A local politician reported the incident after spotting the receipt. Arrested at his college, the teenager claimed the act was an anti-war protest and not a show of support for Nazism. Despite breaking down in court and offering a tearful apology, he was convicted of promoting banned Nazi ideology.

Follow Us
Related Stories
Alert for UAE Indian Expats: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് മുടങ്ങും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ലണ്ടനിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഒരു മരണം, 11 പേരുടെ നില ഗുരുതരം, നിരവധിപേർക്ക് പരുക്ക്
Trump vs Meloni: ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന ട്രംപിൻ്റെ പരിഹാസം; ‘ഞാനോ ഇറ്റലിയോ യാചിക്കാറില്ലെന്ന്’ തിരിച്ചടിച്ച് ജോർജിയ മെലോനി
US Iran Deal : ഹോര്‍മുസ് തുറന്നു; ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്ന് അമേരിക്ക
Iran-US War: കരാറിനായി ട്രംപ് പോകാത്ത വഴികളില്ല, എല്ലാ സ്വാധീനവും ഉപയോഗിച്ചു: മൊജ്തബ ഖമേനി
Hormuz May Reopen: ഹോർമുസ് കടലിടുക്ക് തുറന്നാലും ആഗോള വിപണിയിൽ എണ്ണവില ശാന്തമാകാൻ 2 മാസമെടുക്കും; ഇന്ധനവില പെട്ടെന്ന് കുറയില്ല
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ