AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Houthi Attack: ഹൂതി ആക്രമണ ഭീതി, കൊട്ടാരങ്ങൾ മാറി സൗദി കിരീടാവകാശി

Saudi Crown Prince Mohammed bin Salman Under Tight Security Amid Houthi Threats: കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ രക്തദാന ക്യാംപെയിനിന്റെ ഭാഗമായി രക്തം ദാനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം അദ്ദേഹത്തിന്റെ പൊതുപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Houthi Attack: ഹൂതി ആക്രമണ ഭീതി, കൊട്ടാരങ്ങൾ മാറി സൗദി കിരീടാവകാശി
മുഹമ്മദ് ബിന്‍ സല്‍മാന്‍ Image Credit source: Getty Images/PTI
Shiji M K
Shiji M K | Published: 13 Oct 2026 | 06:00 AM

സൗദി അറേബ്യയ്‌ക്കെതിരായ യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ സംവിധാനങ്ങളും ബങ്കറുകളുമുള്ള രാജകീയ കൊട്ടാരങ്ങളിലേക്ക് അദ്ദേഹത്തെ മാറ്റിപ്പാര്‍പ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പുറത്തുനിന്നുള്ള ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകമായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ രക്തദാന ക്യാംപെയിനിന്റെ ഭാഗമായി രക്തം ദാനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം അദ്ദേഹത്തിന്റെ പൊതുപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

റിയാദ് വിമാനത്താവളത്തില്‍ ആക്രമണം

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണമാണ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചത്. സൗദി അധികൃതരുടെ കണക്കനുസരിച്ച് ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.

ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാണ്.

Also Read: തുടർച്ചയായ ആക്രമണം: റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം പൂർണമായും അടച്ചു

ഹൂതികള്‍ക്കെതിരെ തിരിച്ചടിക്ക് സൗദി

ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന സൂചനയാണ് സൗദി നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹൂതികള്‍ക്കെതിരായ സൗദിയുടെ സൈനിക നീക്കങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കുചേരാനുള്ള സാധ്യത പരിഗണിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ സഖ്യരാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയും ഉയരുന്നു.

യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ സൗദി സര്‍ക്കാര്‍ അനുകൂല വിഭാഗത്തെ പിന്തുണച്ച് രാജ്യം ഇടപെട്ടതോടെയാണ് സൗദിയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായത്. 2022ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ സംഘര്‍ഷത്തില്‍ കുറവുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ജൂലൈയില്‍ അത് തകരുകയും ആക്രമണങ്ങള്‍ വീണ്ടും രൂക്ഷമാകുകയുമായിരുന്നു.

English Summary

Saudi Crown Prince Mohammed bin Salman is reportedly moving between secure royal palaces amid growing Houthi attack threats. The reported security measures come as tensions rise in the region and concerns over Saudi Arabia’s security increase.

Follow Us