Hormuz Ship Attack: വീണ്ടും പുകയുന്നു; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം

Ship Attack By Strait Of Hormuz: ഒമാൻ തീരത്തെ ദാഹിതിന് തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. അതേസമയം, കപ്പൽ ജീവനക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല. സമാധാനക്കരാർ നിലവിൽ വന്നതിനുശേഷം ഹോർമുസ് മാർഗമുള്ള കപ്പൽ ഗതാഗതം പഴയപോലെ വർദ്ധിച്ചിരുന്നു.

Hormuz Ship Attack: വീണ്ടും പുകയുന്നു; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം

പ്രതീകാത്മക ചിത്രം

Updated On: 

26 Jun 2026 | 07:53 AM

ടെഹ്റാൻ/ വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം (Hormuz Ship Attack). സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ തീരത്തെ ദാഹിതിന് തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. അതേസമയം, കപ്പൽ ജീവനക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല.

ഇറാനും യുഎസും ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. സമാധാനക്കരാർ നിലവിൽ വന്നതിനുശേഷം ഹോർമുസ് മാർഗമുള്ള കപ്പൽ ഗതാഗതം പഴയപോലെ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. അതിനിടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത യാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന (ഐആർജിസി) അറിയിച്ചിരുന്നു.

ALSO READ: എങ്ങും തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രം! കണ്ണീരണിഞ്ഞ് കാരക്കസ്; വെനസ്വേലയില്‍ മരണസംഖ്യ ഉയരുന്നു

ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ഐആർജിസി ഇക്കൂട്ടത്തിൽ വ്യക്തമാക്കി. നിർദേശങ്ങൾ അനുസരിക്കാത്ത കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും. ഹോർമുസിൽ ഇറാൻ നിശ്ചയിച്ച പാതയല്ലാതെ, പുതിയ പാത വഴിയുള്ള യാത്ര അപകടകരമായിരിക്കുമെന്നും സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും ഇറാൻ സേന മുന്നറിയിപ്പു നൽകിയിരുന്നു. ഇറാന്റെ നിയന്ത്രണ പരിധിക്ക് പുറത്തുള്ള ഹോർമുസിലെ പുതിയ കപ്പൽപാത വഴി ലൈബീരിയയുടെ എണ്ണക്കപ്പൽ കടന്നതിന് പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്.

ഒമാന്റെ ഓരം ചേർന്നുള്ള പാത വഴിയാണ് ഈ കപ്പൽ വ്യാഴാഴ്ച കടന്നുപോയത്. ഹോർമുസ് കടക്കാൻ ഫീസോ ടോളോ ഈടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബഹ്റൈനില്ല‍ അറിയിച്ചിരുന്നു. ഇറാൻ്റെ ആസ്തി മരവിപ്പിച്ചത് പിൻവലിക്കുന്നതോടെ ആ പണം യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ വാങ്ങാനാകും ചെലവഴിക്കുകയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് ഇറാൻ തള്ളുകയും ചെയ്തു. പണം എങ്ങനെ ചെലവഴിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മുഹമ്മദ് ഖാലിബാഫ് പറഞ്ഞത്. യുഎസിൽനിന്ന് ഇറാൻ ഭ‌ക്ഷ്യ ഉൽപന്നങ്ങളും മരുന്നും വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അവകാശപ്പെട്ടിരുന്നു.

ഇറാൻ-യുഎസ് സമാധാന കരാറിൽ ഒപ്പുവെച്ചു

നാളുകളായി നീണ്ടുനിന്ന യുദ്ധത്തിന് വിരാമം കുറിച്ചുകൊണ്ടാണ് ഇറാനും യുഎസും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചത്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനിയൻ ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിൽ വെച്ച് നടന്ന ജി7 ഉച്ചകോടിക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും ഡിജിറ്റൽ കരാറിൽ ഒപ്പുവെച്ചതോടെ കരാർ അന്തിമമായെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

കരാർ ലംഘിക്കുകയാണെങ്കിൽ കനത്തയാക്രമണം തന്നെ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കരാറിന് അന്തിമരൂപം നൽകിയതായി ഇറാനും പ്രഖ്യാപിച്ചു. ഇരുവിഭാഗവും ഡിജിറ്റലായി രേഖയിൽ ഒപ്പുവെച്ചതോടെയാണ് പ്രക്രിയ പൂർത്തിയാക്കിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായ് പറഞ്ഞു. ഇറാൻ-യുഎസ് ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെക്കാൻ ധാരണയായി. ഇരുകക്ഷികളും ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ-യുഎസ് ധാരണാപത്ര ഇപ്പോൾ ഔദ്യോഗികമായി അന്തിമമായിരിക്കുന്നുവെന്നും ബഗായ് കൂട്ടിച്ചേർത്തു.

English summary:

A Hormuz vessel attack has been reported on a Singapore-flagged cargo ship, marking the first such incident since the interim peace agreement between Iran and the US.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം