Europe PR: മലയാളികളേ, യൂറോപ്പിൽ സ്ഥിരതാമസമാക്കണോ? 2 വർഷത്തിനുള്ളിൽ പിആര്‍!
European Countries for Keralites to Get PR: ഇന്ന് ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്ന മലയാളികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി യൂറോപ്യൻ രാജ്യങ്ങൾ മാറിക്കഴിഞ്ഞു. മലയാളി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്ന പ്രധാന യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
മെച്ചപ്പെട്ട വിദ്യാഭ്യാസം ജോലിയും ജീവിതസാഹചര്യവും തേടി വിദേശത്ത് പറക്കുന്ന മലയാളികൾ അനേകമാണ്. അവരിൽ പലരും അവിടെ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നുണ്ട്. ഉയർന്ന ശമ്പളത്തിനും സുരക്ഷിതമായ ജീവിതത്തിനും ഒപ്പം വേഗത്തിൽ സ്ഥിരതാമസം ലഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ എല്ലാ രാജ്യങ്ങളിലെയും പിആർ നിയമങ്ങൾ ഒരുപോലെയല്ല. ഓരോ രാജ്യത്തെയും വിസ പോളിസികൾ, തൊഴിൽ അവസരങ്ങൾ, പി.ആർ ലഭിക്കാനെടുക്കുന്ന സമയം എന്നിവ വ്യത്യാസമാണ്.
ഇന്ന് ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്ന മലയാളികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി യൂറോപ്യൻ രാജ്യങ്ങൾ മാറിക്കഴിഞ്ഞു. മലയാളി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്ന പ്രധാന യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും വിശദമായി അറിഞ്ഞാലോ…
ജർമ്മനി
വേഗത്തിൽ പിആർ ലഭിക്കുന്ന ഒരു യൂറോപ്യൻ രാജ്യമാണ് ജർമ്മനി. സ്കിൽഡ് വർക്കർമാർക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് ഈ രാജ്യം നൽകുന്നത്. ജർമ്മൻ ഭാഷയിൽ അടിസ്ഥാന അറിവ് ഉണ്ടാക്കിയെടുത്താൽ വളരെ വേഗത്തിൽ തന്നെ അവിടെ നിങ്ങൾക്ക് സ്ഥിരതാമസക്കാരാകാം. ഇയു ബ്ലൂ കാർഡ് (EU Blue Card) ഉടമകൾക്ക് 21 മാസം – 27 മാസത്തിനുള്ളിൽ പിആർ ലഭിക്കും.
ALSO READ: യൂറോപില്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ? പ്രായപരിധി മുതല്‍ പരീക്ഷ വരെ
ജർമ്മൻ ഭാഷയിൽ B1 ലെവൽ യോഗ്യതയും ബിരുദവുമുള്ള വർക്കർമാർക്ക് EU Blue Card വഴി 21 മാസം കൊണ്ട് പിആർ നേടാവുന്നതാണ്. അതേസമയം ജർമ്മൻ ഭാഷാ പരിജ്ഞാനം A1 ലെവൽ ആണെങ്കിൽ 27 മാസം കൊണ്ട് പിആർ ലഭിക്കും. ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദമോ വൊക്കേഷണൽ യോഗ്യതയോ ഉള്ളവർ, സ്കിൽഡ് വർക്കറായി 2 വർഷം ജോലി ചെയ്യുകയും 24 മാസത്തെ പെൻഷൻ വിഹിതം അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വേഗത്തിൽ പിആർ നേടാം. എൻജിനീയറിങ്, ഐ.ടി, നഴ്സിങ്, മെഡിക്കൽ മേഖലയിൽ നല്ല അവസരമാണ് ഈ രാജ്യം നൽകുന്നത്.
അയർലൻഡ്
മലയാളി നഴ്സുമാർക്കും ഐ.ടി ജീവനക്കാർക്കും ഏറ്റവുമധികം സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. ഇംഗ്ലീഷ് പ്രധാന സംസാരഭാഷയായതിനാൽ പ്രത്യേകിച്ച് പുതിയൊരു ഭാഷ പഠിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ക്രിട്ടിക്കൽ സ്കിൽസ് എപ്ലോയിമെന്റ് പെർമിറ്റ് വഴി 2 വർഷം കൊണ്ട് പിആർ കിട്ടും.
‘ക്രിട്ടിക്കൽ സ്കിൽസ് വർക്ക് പെർമിറ്റിൽ’ ജോലിയിൽ പ്രവേശിച്ച് 2 വർഷം തികയുമ്പോൾ തന്നെ പിആറിന് അപേക്ഷിക്കാം. കുടുംബത്തെ ഒപ്പം കൊണ്ടുവരാനും പങ്കാളിക്ക് ജോലി ചെയ്യാനും എളുപ്പത്തിൽ അനുമതി ലഭിക്കുന്നതായിരിക്കും. ഹെൽത്ത്‌കെയർ (നഴ്സിങ്), ഐ.ടി, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ഫാർമസ്യൂട്ടിക്കൽസ് മേഖലയിലുള്ളവർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.
പോർച്ചുഗൽ
വേഗത്തിൽ പിആർ ലഭിക്കുന്ന മറ്റൊരു യൂറോപ്യൻ രാജ്യമാണ് പോർച്ചുഗൽ. കുറഞ്ഞ ചെലവിൽ യൂറോപ്യൻ ജീവിതം ആഗ്രഹിക്കുന്നവർക്കും ബിസിനസ്സുകാർക്കും മികച്ച ഓപ്ഷനാണ് പോർച്ചുഗൽ. ഐ.ടി, ടൂറിസം, ഫ്രീലാൻസ് ജോലികൾ, നിക്ഷേപകർ തുടങ്ങിയവർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.
ഉയർന്ന വരുമാന പരിധി ആവശ്യമില്ലാത്ത ഡി7 (D7) വിസയും ജോബ് സീക്കർ വിസയും മലയാളികൾക്കിടയിൽ ജനപ്രിയമാണ്. 5 വർഷത്തെ നിയമപരമായ താമസത്തിന് ശേഷം പിആറിനും യൂറോപ്യൻ പാസ്‌പോർട്ടിനും അപേക്ഷിക്കാവുന്നതാണ്.
English Summary:
Germany is one of the European countries where skilled workers can obtain permanent residency relatively quickly. The country offers excellent opportunities for skilled professionals, and learning basic German can help speed up the settlement process. EU Blue Card holders may be eligible for permanent residency after around 21 to 27 months.