AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഷാർജ-ദുബായ് യാത്രക്കാർക്ക് ആശ്വാസം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ എമിറേറ്റ്സ് റോഡിൽ രണ്ട് പുതിയ ലൈനുകൾ കൂടി

RTA Expands Emirates Road Ahead of UAE Schools Reopening: യു.എ.ഇയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളിൽ ഒന്നാണ് എമിറേറ്റ്സ് റോഡ്. ദുബായിയെ വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ പ്രധാന ഹൈവേ, നിരവധി പ്രധാന റോഡുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാവസായിക മേഖലകളിലേക്കും യാത്രക്കാർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നു

ഷാർജ-ദുബായ് യാത്രക്കാർക്ക് ആശ്വാസം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ എമിറേറ്റ്സ് റോഡിൽ രണ്ട് പുതിയ ലൈനുകൾ കൂടി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 28 Aug 2026 | 11:30 AM

ദുബായ്: ഷാർജയിൽ നിന്നും ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വാഹനയാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുബായിലേക്കുള്ള പ്രധാന യാത്രാ മാർഗ്ഗമായ എമിറേറ്റ്സ് റോഡിലെ പ്രധാന ഭാഗത്ത് ഓഗസ്റ്റ് 30 മുതൽ രണ്ട് പുതിയ ലൈനുകൾ കൂടി ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ലൈനുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ തിരക്ക് കൂടുതലുള്ള അവസരങ്ങളിലും യത്രാ സമയം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. വാദി അൽ അമർദി ഭാഗത്തേക്കുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പുതിയ ലൈനുകൾ തുറക്കുന്നത്. യു.എ.ഇയിൽ വേനലവധി അവസാനിച്ച് സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കുകയാണ്. ഈ സമയത്ത് ഉണ്ടാകാൻ ഇടയുള്ള വലിയ തിരക്ക് കുറക്കാൻ പുതിയ റോഡ് വികസനത്തിലൂടെ സാധിക്കും. സ്കൂൾ ബസുകളും വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് യാത്രക്കാരും റോഡുകളിലേക്ക് എത്തുന്നതോടെ ഷാർജ-ദുബായ് റൂട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത് മുന്നിൽ കണ്ടാണ് കൃത്യസമയത്ത് തന്നെ അധികൃതർ പുതിയ ലൈനുകൾ ഗതാഗതത്തിന് സജ്ജമാക്കിയിരിക്കുന്നത്.

എമിറേറ്റ്സ് റോഡിലെ ഈ ഭാഗത്ത് ആറ് ലൈനുകൾ എട്ടായി വർധിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ റോഡിലൂടെ ഒരു മണിക്കൂറിൽ കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണം 12,000-ൽ നിന്ന് 16,000 ആയി ഉയരും. പ്രത്യേകിച്ച് വടക്കൻ എമിറേറ്റുകളിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതലായി ആശ്രയിക്കുന്ന വാദി അൽ അമർദി ദിശയിലേക്കുള്ള വാഹനങ്ങളുടെ സുഗമമായ യാത്രയാണ് ഈ നവീകരണത്തിലൂടെ അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.

Also Read: ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!

യു.എ.ഇയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളിൽ ഒന്നാണ് എമിറേറ്റ്സ് റോഡ്. ദുബായിയെ വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ പ്രധാന ഹൈവേ, നിരവധി പ്രധാന റോഡുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാവസായിക മേഖലകളിലേക്കും യാത്രക്കാർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നു. സാധാരണ യാത്രാ വാഹനങ്ങളും വലിയ ട്രക്കുകളും ഉൾപ്പെടെ ദിവസേന ഇരുദിശകളിലുമായി എകദേശം രണ്ടര ലക്ഷത്തിനടുത്ത് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നതെന്ന് ആർ.ടി.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

റോഡിൻ്റെ ശേഷി വർധിപ്പിക്കുന്നതിനും സമീപ പ്രദേശങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി അടുത്തിടെ എമിറേറ്റ്സ് റോഡിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അൽ അവീർ 1-ലേക്കുള്ള പുതിയ പ്രവേശന കവാടം, വിവിധ സ്ഥലങ്ങളിലെ എൻട്രി-എക്സിറ്റ് പോയിൻ്റുകളുടെ നവീകരണം, അൽ അമർദി സ്ട്രീറ്റുമായും മറ്റ് വികസന മേഖലകളുമായുള്ള കണക്റ്റിവിറ്റി തുടങ്ങിയവയെല്ലാം ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

English Summary

Motorists commuting from Sharjah to Dubai will experience significant relief as two additional lanes open on Emirates Road starting August 30. Ahead of the UAE’s school reopening, this expansion increases road capacity by 33 percent, easing congestion and reducing peak-hour journey times by up to 25 percent towards Wadi Al Amardi.

Follow Us