UAE Eid Al Adha Holiday: യുഎഇയിൽ ബലിപെരുന്നാൾ മേയ് 27-ന്, പൊതുമേഖലയ്ക്ക് നീണ്ട അവധി

UAE Confirms Eid Al Adha 2026 Date: ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് നീണ്ട പെരുന്നാൾ അവധി ലഭിക്കും. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക അവധി തീയതികൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

UAE Eid Al Adha Holiday: യുഎഇയിൽ ബലിപെരുന്നാൾ മേയ് 27-ന്, പൊതുമേഖലയ്ക്ക് നീണ്ട അവധി

Hajj 2026

Published: 

18 May 2026 | 02:19 PM

ദുബായ്: യുഎഇയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ സമിതികൾ, ജ്യോതിശാസ്ത്രജ്ഞർ, ഒബ്സർവേറ്ററികൾ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് യുഎഇ അധികൃതർ പ്രഖ്യാപനം നടത്തിയത്.

ബഹിരാകാശ-ജ്യോതിശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേശീയ സംവിധാനത്തിന്റെ ഏകോപനത്തോടെയാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. പുതിയ മാസപ്പിറവി പ്രഖ്യാപനത്തോടെ ഈ വർഷത്തെ ഹജ്ജ് സീസണിനും ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കുമുള്ള തീയതികൾക്ക് ഔദ്യോഗിക തീരുമാനമായി.

പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ

  • ദുൽ ഹിജ്ജ ഒന്ന്: മെയ് 18 തിങ്കളാഴ്ച
  • അറഫാ ദിനം: മെയ് 26 ചൊവ്വാഴ്ച
  • ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ): മെയ് 27 ബുധനാഴ്ച

അവധി ദിനങ്ങൾ ഇങ്ങനെ

ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് നീണ്ട പെരുന്നാൾ അവധി ലഭിക്കും. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക അവധി തീയതികൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കും. ജൂൺ 1 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. ഇസ്‌ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ അധികൃതർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

വിപണികൾ സജ്ജം

ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ് പത്തിനാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് തീർഥാടനത്തിന്റെ സമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ വിപണികളും പ്രവാസി സമൂഹവും ഇതിനോടകം തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾ കാത്തിരുന്ന പുണ്യയാത്രയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം.

Also Read – UAE School Holiday: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മെയ് 25 മുതൽ ക്ലാസുകൾ ഉണ്ടാകില്ല

ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ചെയ്തിരിക്കേണ്ട ഈ തീർത്ഥാടനം, പാപങ്ങൾ കഴുകിക്കളയാനും ദൈവത്തോട് പാപമോചനം തേടാനുമുള്ള പുണ്യവേളയായാണ് വിശ്വാസികൾ കാണുന്നത്. ഒരു വിനോദയാത്രയോ അവധിക്കാല ആഘോഷമോ അല്ല ഹജ്ജ്. പതിറ്റാണ്ടുകളായുള്ള സമ്പാദ്യവും കാത്തിരിപ്പും കൊണ്ട് ദൈവത്തിന്റെ വിളിക്കുത്തരം നൽകി എത്തുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ഒരു നവജന്മമാണ്.

English Summary

The UAE has officially confirmed that the Dhu Al Hijjah crescent moon was sighted on May 17, marking Monday, May 18, 2026, as the first day of the Islamic month. Consequently, the Day of Arafah will fall on Tuesday, May 26, and the official celebrations for Eid Al Adha will begin on Wednesday, May 27. Federal government employees and Dubai private schools will enjoy an extended holiday, with work and classes scheduled to resume on Monday, June 1.

Follow Us
Related Stories
Dubai new road project: ദുബായിൽ യാത്രാസമയം 104-ൽ നിന്ന് 16 മിനിറ്റാകും; അൽ ഖലീജ് സ്ട്രീറ്റ് ടണൽ നിർമാണം 80% പൂർത്തിയായി
Narendra Modi: മോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ സമ്മാനിച്ച് സ്വീഡന്‍; ഇതുവരെ ലഭിച്ചതില്‍ 31ാം ആഗോള ബഹുമതി
Iran UAE Attack: അപകടകരമാകുന്നു…യുഎഇ ആണവ കേന്ദ്രത്തിന് നേരെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
Russia Drone Attack: റഷ്യയില്‍ യുക്രെയ്ന്‍ ഡ്രോണാക്രമണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു
Iran War: ഹോർമുസിൽ ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ; കരാറിൽ എത്തിയില്ലെങ്കിൽ ഖേദിക്കും എന്ന് ട്രംപ്
Hamas Gaza Chief Death: ഹമാസിന് വീണ്ടും കനത്ത പ്രഹരം: സൈനിക മേധാവി മുഹമ്മദ് ഹദ്ദാദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്