AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE School Holiday: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മെയ് 25 മുതൽ ക്ലാസുകൾ ഉണ്ടാകില്ല

Dubai Private Schools Announce Week-Long Eid Al Adha Holiday: ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം യുഎഇയിൽ ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ച ആരംഭിക്കാനാണ് സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എങ്കിലും, എല്ലാ ഇസ്‌ലാമിക മാസങ്ങളെയുമെന്നപോലെ ചന്ദ്രപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക തിയതികൾ സ്ഥിരീകരിക്കുക.

UAE School Holiday: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മെയ് 25 മുതൽ ക്ലാസുകൾ ഉണ്ടാകില്ല
Holiday At Uae SchoolsImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 13 May 2026 | 03:54 PM

ദുബായ്: യുഎഇയിലെ ഏകീകൃത അക്കാദമിക് കലണ്ടർ അനുസരിച്ച് ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. ഇസ്‌ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കുടുംബങ്ങൾക്കും അധികൃതർ ആശംസകൾ നേർന്നു.

യുഎഇയിൽ ബലിപെരുന്നാൾ എന്നാണ്?

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം യുഎഇയിൽ ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ച ആരംഭിക്കാനാണ് സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എങ്കിലും, എല്ലാ ഇസ്‌ലാമിക മാസങ്ങളെയുമെന്നപോലെ ചന്ദ്രപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക തിയതികൾ സ്ഥിരീകരിക്കുക.

Also Read – Hajj 2026: ഹജ്ജ് 2026: പ്രധാന തീയതികളും ഒരുക്കങ്ങളും ഒറ്റനോട്ടത്തിൽ

പൊതു അവധികൾ

യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ഈ മാസം 25 മുതൽ 29 വരെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട അവധി. മേയ് 25 ഞായർ മുതൽ മേയ് 29 വ്യാഴം വരെയാണ്. ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ ജീവനക്കാർക്ക് ലഭിക്കുന്നത് ആകെ 9 ദിവസത്തെ ദീർഘകാല അവധിയാണ്. മേയ് 23-ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചന്ദ്രദർശന സമിതി ഈ മാസം 17-ന് യോഗം ചേരും. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം താഴെ പറയുന്ന രീതിയിലായിരിക്കും പ്രധാന ദിനങ്ങൾ വരാൻ സാധ്യത. ദുൽഹജ് ആരംഭം മേയ് 18 നാണ്. അറഫാ ദിനം മേയ് 26 നും ബലിപെരുന്നാൾ മേയ് 27 നുമാണ്. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി നൽകുന്ന സൂചനകൾ പ്രകാരം മേയ് 27 പെരുന്നാൾ ദിനമാകാനാണ് സാധ്യത കൂടുതൽ. എന്നാൽ മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

വിപണികൾ സജ്ജം

ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ് പത്തിനാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് തീർഥാടനത്തിന്റെ സമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ വിപണികളും പ്രവാസി സമൂഹവും ഇതിനോടകം തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

English Summary

Private educational institutions in Dubai will observe a week-long Eid Al Adha holiday from Monday, May 25, to Friday, May 29, with classes resuming on June 1. While astronomical calculations suggest the festival will begin on Wednesday, May 27, official dates remain subject to the sighting of the moon

Follow Us