AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

UAE Early Warning System: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ട് എമർജൻസി അലർട്ടുകൾ എല്ലാവർക്കും ലഭിക്കുന്നില്ല?

UAE Early Warning System, how it works: ഇത് ഭൂമിശാസ്ത്രപരമായ ലൊക്കേഷന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ഭീഷണി നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മാത്രമാണ് അലർട്ടുകൾ ലഭിക്കുക. ചിലർക്ക് സന്ദേശം ലഭിക്കാത്തത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് ആ പ്രദേശം സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സെല്ലുലാർ ബ്രോഡ്കാസ്റ്റ് എന്ന സാങ്കേതികവിദ്യ വഴിയാണ് ഈ സന്ദേശങ്ങൾ ലഭിക്കുന്നത്.

UAE Early Warning System: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ട് എമർജൻസി അലർട്ടുകൾ എല്ലാവർക്കും ലഭിക്കുന്നില്ല?
UAE Early Warning SystemImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 27 Mar 2026 | 05:11 PM

ദുബായ്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ എമർജൻസി അലർട്ടുകൾ തുടർച്ചയായി വരുന്നുണ്ട്. ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുമ്പോഴാണ് പ്രധാനമായും ഈ മുന്നറിയിപ്പുകൾ ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തുകൊണ്ടാണ് ചിലർക്ക് മാത്രം സന്ദേശങ്ങൾ ലഭിക്കുന്നത് എന്നും സംശയം ഉണ്ടാകാം. ഇത് വ്യക്തമാക്കിക്കൊണ്ട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

എന്താണ് ഏർലി വാണിംഗ് സിസ്റ്റം

രാജ്യത്തെ അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കാനും സുരക്ഷ ഉറപ്പാക്കാനും 2017 രൂപീകരിച്ച സംവിധാനമാണ് ഇത്. മിസൈൽ ആക്രമണങ്ങൾ മാത്രമല്ല കനത്ത മഴ, പ്രളയ സാധ്യത, തുടങ്ങിയ സമയങ്ങളിലും ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.

Also Read – പണമടയ്ക്കാതെ ഇന്ത്യ, പണമടച്ച് ചൈന…. എന്താണ് ഹോർമുസിലെ ടോൾ ബൂത്ത് ? ലോകം എണ്ണ- വാതക പ്രതിസന്ധിയിൽ

ഇത് ഭൂമിശാസ്ത്രപരമായ ലൊക്കേഷന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ഭീഷണി നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മാത്രമാണ് അലർട്ടുകൾ ലഭിക്കുക. ചിലർക്ക് സന്ദേശം ലഭിക്കാത്തത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് ആ പ്രദേശം സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. സെല്ലുലാർ ബ്രോഡ്കാസ്റ്റ് എന്ന സാങ്കേതികവിദ്യ വഴിയാണ് ഈ സന്ദേശങ്ങൾ ലഭിക്കുന്നത്.

ആ പ്രദേശത്തുള്ള വിദേശികൾക്കും സന്ദർശകർക്കും ഒരേപോലെ ഈ സന്ദേശം ലഭിക്കും എന്നതാണ് പ്രത്യേകത. സമയത്തിനനുസരിച്ച് അലർട്ട് ശബ്ദങ്ങൾ രണ്ട് തരത്തിൽ ആണുള്ളത്. രാവിലെ 9 മുതൽ രാത്രി 10.30 വരെ ഉച്ചത്തിലുള്ള പ്രത്യേക ശബ്ദത്തോടെ അലർട്ട് വരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ മെസ്സേജ് ടോണിൽ അറിയിപ്പ് ലഭിക്കും. രാത്രി പത്തര മുതൽ രാവിലെ 9 വരെ ഉറക്കത്തിന് തടസ്സം ആവാതിരിക്കാൻ ശബ്ദത്തിലും വ്യത്യാസമുണ്ടാകും.

Follow Us