AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Eid Al Fitr 2026: പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രം, യുഎഇയിൽ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾ

UAE Eid Al Fitr 2026 No Public Eidgahs: ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്‌മെന്റും ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും വിവിധ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർഥിച്ചു.

UAE Eid Al Fitr 2026: പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രം, യുഎഇയിൽ നിയന്ത്രണങ്ങളോടെ ആഘോഷങ്ങൾ
Eid 2026Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 19 Mar 2026 | 05:28 PM

അബുദാബി: ഈ വർഷത്തെ ചെറിയ പെരുന്നാൾ നമസ്കാരം യുഎഇയിൽ പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. നാളെ പൊതുവായ ഈദ് ഗാഹുകളിലോ തുറസായ സ്ഥലങ്ങളിലോ ഇത്തവണ നമസ്കാരം ഉണ്ടായിരിക്കില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ് ആണ് അറിയിച്ചത്. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്‌മെന്റും ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും വിവിധ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർഥിച്ചു.

ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമസാൻ 30 പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയും യുഎഇ ചന്ദ്രദർശന സമിതിയും പുറപ്പെടുവിച്ചു. പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്. തിങ്കളാഴ്ച മുതൽ പ്രവൃത്തിദിവസം പുനരാരംഭിക്കും.

Follow Us