UAE School Calendar: യുഎഇ സ്കൂളുകൾക്ക് ഇനി പുതിയ കലണ്ടർ; അവധി ദിനങ്ങളും പ്രധാന തീയതികളും അറിയാം

UAE Ministry Announces 2026–2027 Academic Calendar: വിദേശ കരിക്കുലങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് മിഡ്-ടേം ബ്രേക്കുകളിൽ പ്രാദേശിക വിദ്യാഭ്യാസ അധികൃതരുടെ അനുമതിയോടെ ചെറിയ മാറ്റങ്ങൾ വരുത്താം. എന്നാൽ ഒക്ടോബറിലും ഫെബ്രുവരിയിലുമായി നൽകുന്ന ഈ അവധി അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ കൂടാൻ പാടില്ല. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ, പാകിസ്ഥാനി സ്കൂളുകൾക്ക് ഈ കലണ്ടറിൽ ചില മാറ്റങ്ങൾ ബാധകമായിരിക്കും.

UAE School Calendar: യുഎഇ സ്കൂളുകൾക്ക് ഇനി പുതിയ കലണ്ടർ; അവധി ദിനങ്ങളും പ്രധാന തീയതികളും അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

05 May 2026 | 03:36 PM

അബുദാബി: യുഎഇയിലെ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്കുമുള്ള 2026–2027 അധ്യയന വർഷത്തെ ഔദ്യോഗിക കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 31-ന് ക്ലാസുകൾ ആരംഭിക്കും. എന്നാൽ അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഓഗസ്റ്റ് 24-ന് തന്നെ ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ആസൂത്രണം സാധ്യമാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി മൂന്ന് വർഷത്തെ (2026 – 2029) കലണ്ടർ രൂപരേഖയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

മറ്റ് പ്രത്യേകതകൾ

അധ്യാപകരുടെ അവധി വിദ്യാർത്ഥികളുടേത് പോലെ ആകില്ല എന്നതാണ് മറ്റൊരു കാര്യം. വിദ്യാർത്ഥികൾക്ക് ജൂലൈ 2-ന് ക്ലാസുകൾ അവസാനിക്കുമെങ്കിലും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ജൂലൈ 16 വരെ പ്രവൃത്തി ദിവസമായിരിക്കും. ഇവരുടെ വേനലവധി ജൂലൈ 19 മുതൽ ആരംഭിക്കും. പുതിയ കലണ്ടർ പ്രകാരം ഒരു അധ്യയന വർഷത്തിൽ കുറഞ്ഞത് 185 പ്രവൃത്തി ദിവസങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

Also Read – Hajj 2026 Transport : ഹജ്ജ് തീർത്ഥാടകർക്കായി 22 ലക്ഷം സീറ്റുകൾ; ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിച്ചു

വിദേശ കരിക്കുലങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് മിഡ്-ടേം ബ്രേക്കുകളിൽ പ്രാദേശിക വിദ്യാഭ്യാസ അധികൃതരുടെ അനുമതിയോടെ ചെറിയ മാറ്റങ്ങൾ വരുത്താം. എന്നാൽ ഒക്ടോബറിലും ഫെബ്രുവരിയിലുമായി നൽകുന്ന ഈ അവധി അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ കൂടാൻ പാടില്ല. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ, പാകിസ്ഥാനി സ്കൂളുകൾക്ക് ഈ കലണ്ടറിൽ ചില മാറ്റങ്ങൾ ബാധകമായിരിക്കും.

പൊതു അവധി ദിനങ്ങൾ

അധ്യയന വർഷത്തിനിടയിൽ വരുന്ന പ്രധാന പൊതു അവധി ദിനങ്ങൾ ഇവയാണ്

  • ഈദുൽ ഫിത്തർ: 2027 മാർച്ച് 8 – 12
  • ഈദുൽ അദ്ഹ: 2027 മെയ് 15 – 18
  • ഹിജ്‌റി പുതുവർഷം: 2027 ജൂൺ 6

പ്രധാന വിവരങ്ങൾ

പുതിയ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 31 -ന് ആരംഭിക്കുന്ന അധ്യയന വർഷത്തിലെ ഒന്നാം മിഡ് ടേം ബ്രേക്ക് ഒക്ടോബർ 12 മുതൽ 18 വരെയാണ്. ശൈത്യകാല അവധി ഡിസംബർ 14 മുതൽ ജനുവരി 3 വരെയും രണ്ടാം ടേം ആരംഭം ജനുവരി നാലിനും ആണ്. വസന്തകാല അവധി തുടങ്ങുന്നത് ഏപ്രിൽ 5 – 11 വരെയും മൂന്നാം ടേം ആരംഭം ഏപ്രിൽ 12 നും ആണുള്ളത്. ജൂലൈ രണ്ടിന് അധ്യയന വർഷം അവസാനിക്കും.

ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകളും ഈ കലണ്ടർ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കൃത്യമായ പ്ലാനിംഗിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസികമായ തയ്യാറെടുപ്പിന് സമയം നൽകുകയുമാണ് ഈ മുൻകൂട്ടിയുള്ള പ്രഖ്യാപനം ലക്ഷ്യമിടുന്നത്.

English Summary

The UAE has announced its 2026-27 academic calendar, with schools set to reopen on August 31, 2026, and the year concluding on July 2, 2027. The schedule outlines key holiday periods, including winter break starting December 14 and spring break in early April, to assist families and institutions with long-term planning.

Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു
Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!
ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'