UAE School Reopening: യു.എ.ഇ.യിൽ സ്‌കൂളുകളും സർവകലാശാലകളും നാളെ മുതൽ ഓഫ്‌ലൈൻ പഠനത്തിലേക്ക്

UAE Schools and Universities to Resume In Person Classes from Monday: നേരത്തെ, ഫെബ്രുവരി 28-ന് നടന്ന ആദ്യഘട്ട ആക്രമണങ്ങളെത്തുടർന്ന് ഓൺലൈനിലേക്ക് മാറിയ ക്ലാസുകൾ ഏപ്രിൽ 20-നായിരുന്നു നേരിട്ടുള്ള പഠനത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മെയ് മാസത്തിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷ കണക്കിലെടുത്ത് ഓൺലൈൻ പഠനം ഏർപ്പെടുത്തുകയായിരുന്നു.

UAE School Reopening: യു.എ.ഇ.യിൽ സ്‌കൂളുകളും സർവകലാശാലകളും നാളെ മുതൽ ഓഫ്‌ലൈൻ പഠനത്തിലേക്ക്

Uae School Opening

Updated On: 

10 May 2026 | 08:02 PM

ദുബായ്: യു.എ.ഇ.യിലെ വിദ്യാലയങ്ങളിലും സർവകലാശാലകളിലും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഓഫ്‌ലൈൻ പഠനത്തിലേക്ക് മടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്.
എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതായത് സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. തിങ്കളാഴ്ച മുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ട് ക്യാമ്പസുകളിൽ എത്തി ക്ലാസുകളിൽ പങ്കെടുക്കാം. രാജ്യത്തെ നിലവിലെ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പശ്ചാത്തലം

ഇറാനിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റിമോട്ട് ലേണിംഗിലേക്ക് മാറിയിരുന്നത്. ഫുജൈറ അടക്കമുള്ള മേഖലകളെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് മെയ് 5-നാണ് പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.

Also Read: Hantavirus Outbreak: ഹാൻ്റ വൈറസ് ഭീതി: രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് കൂടി രോഗബാധ, ആകെ കേസുകൾ എട്ടായി

നേരത്തെ, ഫെബ്രുവരി 28-ന് നടന്ന ആദ്യഘട്ട ആക്രമണങ്ങളെത്തുടർന്ന് ഓൺലൈനിലേക്ക് മാറിയ ക്ലാസുകൾ ഏപ്രിൽ 20-നായിരുന്നു നേരിട്ടുള്ള പഠനത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ മെയ് മാസത്തിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷ കണക്കിലെടുത്ത് ഓൺലൈൻ പഠനം ഏർപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർതീരുമാനം പ്രഖ്യാപിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമായതോടെ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ വിദ്യാലയങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

യാത്രാക്ലേശത്തിന് പരിഹാരമായി ഇത്തിഹാദ് റെയിൽ

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതിയോടെ വികസിക്കുന്ന ദുബായ് വേൾഡ് സെൻട്രൽ (DWC) അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിൽ എത്തുന്നു. ഇതോടെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അതിവേഗം വിമാനത്താവളത്തിലെത്താൻ സാധിക്കും. ദുബായ് എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സാണ് ഈ വിപ്ലവകരമായ യാത്രാ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന് തൊട്ടടുത്തായി പ്രത്യേക ‘സ്റ്റേഷൻ ബോക്സ്’ നിർമിക്കും. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഇത്തിഹാദ് റെയിൽ വരുന്നതോടെ അബുദാബിയിൽ നിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഏകദേശം 50 മിനിറ്റായി കുറയും. 3400 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഗോൾഡ് ലൈൻ’ മെട്രോ വിമാനത്താവളത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കും. ഇത് 2032-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് മാത്രമായി അതിവേഗ എയർപോർട്ട് എക്സ്പ്രസ് ട്രെയിനുകളും സർവീസ് നടത്തും. വിമാനത്താവളത്തിനുള്ളിലെ കോൺകോഴ്‌സുകളെ ബന്ധിപ്പിക്കാൻ ഭൂഗർഭ ട്രെയിനുകളും വിമാനത്താവളത്തിലേക്ക് എത്തുവാൻ എയർ ടാക്സി സൗകര്യവും പരിഗണനയിലുണ്ട്.

English Summary

Following the improvement in regional security conditions, the UAE Ministry of Education has announced that all schools and universities will resume in-person classes starting this Monday. This decision marks the end of the remote learning period that was implemented as a safety precaution due to recent regional tensions.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്