AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hantavirus Outbreak: ഹാൻ്റ വൈറസ് ഭീതി: രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് കൂടി രോഗബാധ, ആകെ കേസുകൾ എട്ടായി

Hantavirus outbreak ​In MV Hondius ‌Ship: യുകെ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്‌സ്, യുഎസ്, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.

Hantavirus Outbreak: ഹാൻ്റ വൈറസ് ഭീതി: രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് കൂടി രോഗബാധ, ആകെ കേസുകൾ എട്ടായി
പ്രതീകാത്മക ചിത്രംImage Credit source: PTI/ Getty Images
Neethu Vijayan
Neethu Vijayan | Published: 08 May 2026 | 11:27 AM

എംവി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാൻ്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. രണ്ട് ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹാൻ്റ വൈറസ് ബാധ പിടിപ്പെട്ട് മൂന്ന് പേർ മരിച്ചതായും വിവരമുണ്ട്. ഡച്ച് ദമ്പതി‍മാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. ക്രൂയിസ് കപ്പലിൽ ജീവനക്കാർ ഉൾപ്പെടെ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.

രോ​ഗം ബാധിച്ച് മരിച്ചവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുകെ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്‌സ്, യുഎസ്, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.

ALSO READ : സുരക്ഷിതമായ ഭക്ഷണം ഉറപ്പ്, യുഎഇയിലെ ആദ്യ അത്യാധുനിക വൈറസ് പരിശോധനാ ലാബ് തുറന്നു

രോ​ഗം ആദ്യം കണ്ടെത്തുന്നത്

ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരനിൽ പനിയും തലവേദനയും വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്. ഇയാൾ പിന്നീട് ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്ന് മരിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26നാണ് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരിലും വൈറസ് ബാധ കണ്ടെത്തിയത്

പിന്നീട് ഏപ്രിൽ 27-നാണ് ബ്രിട്ടീഷ് പൗരനിൽ രോഗം സ്ഥിരീകരിക്കുന്നത്. നിലവിൽ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റ വൈറസ് ബാധിച്ചുള്ള മൂന്നാമത്തേതായി റിപ്പോർട്ട് ചെയ്തത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലുദിവസങ്ങൾക്കുള്ളിൽ തന്നെ യുവതി മരിച്ചതായാണ് വിവരം. ന്യുമോണിയയാണ് യുവതിയിൽ മരണകാരണമായത്. ആദ്യ മരണം സംഭവിച്ച് 21 ദിവസങ്ങൾക്കുശേഷമാണ് അധികൃതർക്ക് രോഗം ഹാൻ്റ വൈറസ് മൂലമാണെന്ന് കണ്ടെത്താനായത്.

നിലവിൽ കപ്പലിലുള്ളവരോടെ പരമാവധി സാമൂഹിക അകലം പാലിക്കാനും ജാ​ഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. വൈറസിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കപ്പലിലെ യാത്രികരിൽ രോഗകാരണമായത് എന്താണെന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ആദ്യം മരിച്ച ദമ്പതികൾ കപ്പൽ യാത്രയ്ക്ക് മുമ്പായി അർജന്റീനയും തെക്കൻ അമേരിക്കയും സന്ദർശിച്ചിരുന്നു. ഇവിടെനിന്നാണോ രോഗം ബാധിച്ചതെന്നും സംശയിക്കുന്നുണ്ട്. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്. എന്നാൽ കോവിഡ് പോലെ ഒരു മഹാമാരിക്ക് ഇത് കാരണമാകില്ലെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

എന്താണ് ഹാൻ്റ വൈറസ്?

സാധാരണയായി എലികളാണ് ഹാൻ്റ വൈറസ് രോ​ഗം പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ ചെയ്യുമ്പോഴാണ് മനുഷ്യരിൽ ഇത് പടർന്നുപിടിക്കുന്നത്. അണുബാധയുള്ള എലികളുടെ കടിയേറ്റാലും രോഗം പകരാം. ശ്വാസകോശത്തെ ബാധിക്കുന്നതും വൃക്കകളെ ബാധിക്കുന്നതും എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ഇത് ബാധിക്കാം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. അങ്ങനെയാണ് ഹാൻ്റ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആദ്യം കാണപ്പെടുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന, വയറിളക്കം തുടങ്ങിയവ കണ്ടുതുടങ്ങും. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, ബിപി കുറയുക, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

English Summary:

Health authorities are treating the Hantavirus outbreak ​In MV Hondius cruise ship. Two Indian Included 8 crew infected the virus and three death are confirmed. Here is explain what is Hantavirus and what are the symptoms.

 

Follow Us