അവസരം മുതലാക്കിക്കോളു; യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ വൻ ഇടിവ്!

Planning an India Trip? UAE Flight Fares See a Massive Drop This July: വേനലവധിക്കാലത്തെ വലിയ തിരക്ക് അവസാനിച്ചതാണ് ഇപ്പോൾ നിരക്കുകളിൽ കുറവുണ്ടാകാൻ കാരണമായിരിക്കുന്നത്. എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റിൽ കൂടുതൽ കുടുംബങ്ങൾ യാത്ര ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയരും എന്നതിൽ സംശയ വേണ്ട.

അവസരം മുതലാക്കിക്കോളു; യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ വൻ ഇടിവ്!

പ്രതീകാത്മക ചിത്രം

Published: 

10 Jul 2026 | 03:23 PM

ദുബായ്: ഈ മാസം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ. എന്നാൽ കോളടിച്ചു എന്ന് തന്നെ കൂട്ടിക്കോളു. യു.എ.ഇയിൽ വേനലവധി ആരംഭിച്ചതോടെ ഇന്ത്യയിലേക്ക് ഉൾപ്പടെയുള്ള വിമാന നിരക്ക് റോക്കറ്റ് പോലെയാണ് കുതിച്ചുയർന്നത്. എല്ലാവരും സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തിരക്ക് കൂട്ടിയതിനാൽ സീറ്റുകളുടെ അവൈലബിളിറ്റി വളരെ കുറയുകയും ചെയ്തിരുന്നു. എന്നാൽ മുൻ ആഴ്ചകളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, പല റൂട്ടുകളിലും വിമാന ടിക്കറ്റ് നിരക്കിൽ 20 മുതൽ 30 ശതമാനം വരെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഉത്തരേന്ത്യയിലേക്കുള്ള നിരക്കുകളിലാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഈ റൂട്ടുകളിൽ റിട്ടേൺ ഉൾപ്പടെ നിരക്ക് ഏകദേശം 1,000 ദിർഹമായി കുറഞ്ഞിട്ടുണ്ട്. ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് നിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ, പൂനെ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും ചിലവ് കുറഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്കുകളിൽ ഉയർന്ന് തന്നെ നിൽക്കുന്നത് മലയാളികളായ പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്..

നിലവിൽ നിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് ജൂലൈ മാസത്തിൽ കുറച്ച് ദിവസത്തേക്ക് മാത്രമായിരിക്കും ലഭിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റിൽ നിരക്ക് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻ്റുമാർ മുന്നറിയിപ്പ് നൽകുന്നു. വേനലവധിക്കാലത്തെ വലിയ തിരക്ക് അവസാനിച്ചതാണ് ഇപ്പോൾ നിരക്കുകളിൽ കുറവുണ്ടാകാൻ കാരണമായിരിക്കുന്നത്. എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റിൽ കൂടുതൽ കുടുംബങ്ങൾ യാത്ര ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയരും എന്നതിൽ സംശയ വേണ്ട.

 

Also Read: Iran-US Conflict: ഇറാനില്‍ കടന്ന് യുഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം; ബഹ്‌റൈനും കുവൈത്തും കനത്ത ജാഗ്രതയില്‍

 

അബുദാബിയിൽ നിന്ന് നിരക്ക് കുറവ്

നിലവിൽ ദുബായിൽ നിന്ന് പോകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ അബുദാബിയിൽ നിന്നും യാത്ര ചെയ്യാനാകും എന്നാണ് ട്രാവൽ ഏജൻ്റുമാർ വ്യക്തമാക്കുന്നത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഈ മാസം നിരക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം ഓഗസ്റ്റിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യന്നതാണ് ഉചിതമെന്ന് ട്രാവൽ ഏജൻ്റുമാർ മുന്നറിയിപ്പ് നൽകുന്നു.

ജൂലൈ 21 നും ജൂലൈ 31 നും ഇടയിൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള കുറഞ്ഞ നിരക്ക് നോക്കാം

  • അഹമ്മദാബാദ്: 1,029 ദിർഹം മുതൽ
  • ന്യൂഡൽഹി: 1,041 ദിർഹം മുതൽ
  • മുംബൈ: 1,074 ദിർഹം മുതൽ
  • പൂനെ: 1,114 ദിർഹം മുതൽ
  • ബെംഗളൂരു: 1,389 ദിർഹം മുതൽ
  • കോഴിക്കോട്: 1,578 ദിർഹം മുതൽ
  • മംഗളൂരു: 1,928 ദിർഹം മുതൽ

English Summary

UAE expats planning to travel to India this July can enjoy a 20-30% drop in airfares, particularly on routes to North and West India. While tickets to Kerala and South India remain slightly higher, booking now offers significant savings before prices inevitably surge in August ahead of school reopenings.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം