US Green Card: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം

US Green Card Policy Change: യുഎസ് ഇമിഗ്രേഷൻ ആൻ്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 245 (എ) അനുസരിച്ചാണ് നയത്തിൽ മാറ്റം വന്നിരിക്കുന്നത്. പുതിയ മാറ്റം പറയുന്നത്, താൽക്കാലിക കുടിയേറ്റേതര സ്റ്റാറ്റസ് സ്ഥിരമായ കുടിയേറ്റ സ്റ്റാറ്റസിലേക്ക് മാറ്റുന്ന നടപടിക്രമം യുഎസിന് പുറത്താണ് നടക്കേണ്ടതെന്നാണ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

US Green Card: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം

Donald Trump

Published: 

23 May 2026 | 06:48 AM

വാഷിങ്ടൺ: അമേരിക്കൻ കുടിയേറ്റ നയത്തിൽ വമ്പൻ (US Green Card Policy Change) മാറ്റവുമായി ഡോണാൾഡ് ട്രംപ് ഭരണകൂടം. അമേരിക്കയിൽ നിയമപരമായ സ്ഥിരതാമസത്തിനുള്ള രേഖയായ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്കായി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് (USCIS) ആണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രീൻ കാർഡിന് അപേക്ഷിച്ച് യുഎസിൽ തുടരുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നും കാർഡിനായി അവിടെ കാത്തിരിക്കണമെന്നുമാണ് പുതിയ നിർദേശത്തിൽ പറുയുന്നത്.

നിലവിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ സ്വന്തം രാജ്യത്തുപോയി അവിടെനിന്ന് അപേക്ഷ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. യുഎസ് ഇമിഗ്രേഷൻ ആൻ്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 245 (എ) അനുസരിച്ചാണ് നയത്തിൽ മാറ്റം വന്നിരിക്കുന്നത്. പുതിയ മാറ്റം പറയുന്നത്, താൽക്കാലിക കുടിയേറ്റേതര സ്റ്റാറ്റസ് സ്ഥിരമായ കുടിയേറ്റ സ്റ്റാറ്റസിലേക്ക് മാറ്റുന്ന നടപടിക്രമം യുഎസിന് പുറത്താണ് നടക്കേണ്ടതെന്നാണ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ALSO READ: മൃതദേഹം വിട്ടുനൽകിയില്ല!; രോഷാകുലരായ ജനക്കൂട്ടം എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ടു

യുഎസിൽ കുടിയേറ്റേതര വിസകളിലെത്തി സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്തേക്ക് മടങ്ങി സ്ക്രീനിങ് നടപടിക്രമങ്ങളടക്കമുള്ളവ പൂർത്തിയാക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. തുടർന്ന് നാട്ടിൽ നിന്ന് യുഎസിലേക്ക് കുടിയേറ്റക്കാരനായി മടങ്ങുന്നതിന് മുൻപ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് കുടിയേറ്റ വിസ നേടണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. കുടിയേറ്റ വിസ, തൊഴിലധ്ഷ്ഠിത വിസയോ കുടുംബാധിഷ്ഠിത വിസയോ അല്ലെങ്കിൽ നിക്ഷേപകർക്കുള്ളതോ കൈവശം ഉണ്ടായിരിക്കണം.

അമേരിക്കയുടെ താൽക്കാലിക വിസകളായ ബി1/ബി2, എഫ്1/എം1, ജെ1, എച്ച്-1ബി, ഒ-1 എന്നീ വിസ ഉടമകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, ജോലിക്കാർ എന്നിവർക്ക് അനുവദിക്കുന്ന വിസകളാണ് ഇതെല്ലാം. അമേരിക്കയുടെ താൽക്കാലിക തൊഴിൽ വിസകളായ എച്ച്-1ബി, ഒ-1 വിസകളിൽ എത്തുന്നവരാണ് പ്രധാനമായും ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നത്. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്. ഇതേതുടർന്ന് അപേക്ഷ സമർപ്പിച്ച ശേഷ പലപ്പോഴു കാർഡിനായി വർഷങ്ങൾ വരെ കാത്തിരിക്കാറുണ്ട്.

അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നിനാണ് ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിലേറെയായി മാറ്റമില്ലാതെ തുടർന്നുവന്ന ഗ്രീൻ കാർഡ് പ്രക്രിയയാണ് ഒരൊറ്റ പോളിസി മെമ്മോയിലൂടെ യുഎസ് ഇമിഗ്രേഷൻ വിഭാഗം (USCIS) തിരുത്തിയെഴുതിയിരിക്കുന്നത്. സാധാരണയായി പ്രവാസികൾ ഗ്രീൻ കാർഡിനായി രണ്ട് വ്യത്യസ്ത രീതികളിലാണ് അപേക്ഷിക്കാറുള്ളത്. കോൺസുലർ പ്രൊസസിംഗ് അല്ലെങ്കിൽ സ്റ്റാറ്റസ് ക്രമീകരണം എന്നിവയാണ്.

കോൺസുലർ പ്രൊസസിംഗ് എന്നാൽ സ്വന്തം നാട്ടിലെ യുഎസ് കോൺസുലേറ്റ് വഴി അപേക്ഷിച്ച് ഗ്രീൻ കാർഡ് വിസ വാങ്ങി അമേരിക്കയിലേക്ക് പോകുന്ന രീതി. സ്റ്റാറ്റസ് ക്രമീകരണം എന്നാൽ താൽക്കാലിക വിസയിൽ യുഎസിൽ എത്തിയ ശേഷം, അവിടെ തന്നെ നേരിട്ട് യുഎസ് ഇമിഗ്രേഷൻ ഓഫീസിൽ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന രീതിയാണ്. ഇനിമുതൽ സ്റ്റാറ്റസ് ക്രമീകരണം പാടില്ലെന്നും, ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാട്ടിലേക്ക് മടങ്ങി കോൺസുലേറ്റ് വഴി മാത്രമേ അപേക്ഷിക്കാവൂ എന്നുമാണ് പുതിയ നിയമം പറയുന്നത്.

English Summary:

The green card process had been unchanged for more than 60 years, marking the latest significant move by the Trump administration on immigration policy. More than 1 million immigrants in the US are waiting on their green cards.

Follow Us
Related Stories
China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
Sri Lanka Prison Riot: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം