Iran-US Conflict: ഇറാന് അടിപതറി, തിരിച്ചടി വാക്കിലൊതുങ്ങിയോ? മറുപടി നല്‍കി കുവൈറ്റും ബഹ്‌റൈനും

US Military Launches Fresh Strikes on Iran as Middle East Tensions Escalate: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നതിനാണ് അമേരിക്ക ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. എന്നാല്‍ ശത്രുവിനെതിരെയുള്ള ആക്രമണത്തില്‍ വിജയിക്കണമെങ്കില്‍ ഐക്യം അനിവാര്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചു.

Iran-US Conflict: ഇറാന് അടിപതറി, തിരിച്ചടി വാക്കിലൊതുങ്ങിയോ? മറുപടി നല്‍കി കുവൈറ്റും ബഹ്‌റൈനും

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

19 Jul 2026 | 08:01 PM

ടെഹ്‌റാന്‍: ഇറാനെതിരെയുള്ള ആക്രമണം രൂക്ഷമാക്കി യുഎസ്. ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറാനെതിരെയുള്ള പ്രതികാര നടപടികള്‍ അമേരിക്ക രൂക്ഷമാക്കി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐആര്‍ജിസി) വേഗത്തില്‍ ശിക്ഷിക്കാന്‍ തീരുമാനിച്ചതായി യുഎസ് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരെ സൈന്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുകയും ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നതിനാണ് അമേരിക്ക ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. എന്നാല്‍ ശത്രുവിനെതിരെയുള്ള ആക്രമണത്തില്‍ വിജയിക്കണമെങ്കില്‍ ഐക്യം അനിവാര്യമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചു. അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാനികള്‍ ഐക്യത്തോടെ തുടരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

അമേരിക്കയുമായുള്ള താത്കാലിക കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറിയതായും വിവരമുണ്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത ഇറാന്‍ പ്രതിനിധി ഇക്കാര്യം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ യുദ്ധത്തിലേക്ക് നീങ്ങണോ അല്ലെങ്കില്‍ വെടിനിര്‍ത്തലിന് സമ്മതിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീം നേതാവിന്റെ അധികാരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാനില്‍ ശക്തമായ ആക്രമണം

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സിരിക്കില്‍ പുലര്‍ച്ചെ സ്‌ഫോടന ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ പ്രവിശ്യയിലെ ഹാജിയാബാദിനടുത്തുള്ള സ്ഥലത്തും ബന്ദര്‍ അബ്ബാസിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഖേഷ്വം ദ്വീപിനടത്തുള്ള കടിലിടുക്കിനുള്ളിലെ ഒരു പ്രദേശവും യുഎസ് സൈന്യം ലക്ഷ്യം വെച്ചിരുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇറാന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് യുഎസ് സൈന്യം.

Also Read: US airstrikes on Iran: സൈനികരുടെ മരണത്തിന് മണിക്കൂറുകൾക്കകം തിരിച്ചടി; ഇറാനെതിരെ വ്യോമാക്രമണവുമായി യുഎസ്

തിരിച്ചടിച്ച് കുവൈറ്റും ബഹ്‌റൈനും

യുഎസിന് മറുപടി നല്‍കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കുവൈറ്റിലും ബഹ്‌റൈനിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍-ഡ്രോണ്‍ എന്നിവയെ ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്ന് ബഹ്‌റൈന്‍ സൈന്യം അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായും മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ രാജ്യത്ത് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും മനഃപ്പൂര്‍വ്വം ലക്ഷ്യമിടുന്നുവെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും ബഹ്‌റൈന്‍ ആരോപിച്ചു.

കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഉദൈരി ക്യാമ്പിലെ ഒരു ആയുധപ്പുരയിലും അലി അല്‍ സലേം വ്യോമതാവളത്തിലെ പാട്രിയറ്റ് റഡാറിലും വ്യോമ നിരീക്ഷണ സംവിധാനങ്ങളിലും ആക്രമണം നടത്തിയതായി ഇറാന്‍ പറയുന്നു. തങ്ങള്‍ക്ക് നേരെ വന്ന മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞുവെന്നാണ് കുവൈറ്റിന്റെ അവകാശവാദം.

English Summary

The United States carried out fresh military strikes on targets in Iran, further escalating regional tensions. Meanwhile, Kuwait and Bahrain intercepted missiles and drones launched during the latest escalation. The developments have heightened security concerns across the Gulf region as the conflict continues.

Loading...
Unable to load recommendations.
Follow Us
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി