US airstrikes on Iran: സൈനികരുടെ മരണത്തിന് മണിക്കൂറുകൾക്കകം തിരിച്ചടി; ഇറാനെതിരെ വ്യോമാക്രമണവുമായി യുഎസ്
US airstrikes Iran near Strait of Hormuz: ജോർദാനിലെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാൻ: ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ്. ഇറാന്റെ റെവല്യൂഷണറി ഗാർഡിന് (IRGC) ഉടൻ തന്നെ ശിക്ഷ നൽകുക, ഒപ്പം ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുക എന്നിവയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെ ഹോർമൂസ് കടലിടുക്കിന് സമീപമുള്ള സിറിക് എന്ന പ്രദേശത്താണ് യുഎസ് ബോംബാക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) സ്ഥിരീകരിച്ചു.
യുഎസ് സൈനികർ കൊല്ലപ്പെട്ടു
ജോർദാനിലെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നു. 430 ലധികം സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ALSO READ: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍
വെള്ളിയാഴ്ച രാത്രിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
ഫെബ്രുവരി മുതൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയവും പറഞ്ഞിരുന്നു.
യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ ഇറാഖ്, കുവൈറ്റ്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലും സംഘർഷം കനക്കുകയാണ്. ഇറാഖിലെ ഇർബിലിന് സമീപമുള്ള ഇറാനിയൻ കുർദിഷ് വിമത ഗ്രൂപ്പിന്റെ ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇർബിലിന് മുകളിലൂടെ പറന്ന നിരവധി ഡ്രോണുകളെ ഇറാഖ് വെടിവെച്ചിട്ടു.
കുവൈറ്റിലെ കുടിവെള്ള വിതരണത്തിനുള്ള പ്ലാന്റുകൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്ത് നിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ഇതേത്തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടക്കുകയും വിമാന സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്നുള്ള മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാനും അറിയിച്ചു.
English Summary:
US launched a fresh wave of airstrikes on Iranian military targets after an Iranian missile and drone attack on a US military facility in Jordan killed two American service members and left another missing. According to US officials, the strikes are aimed at weakening Iran’s ability to threaten shipping through the strategically vital Strait of Hormuz and punishing those responsible for the deadly attack.