Iran-US Conflict: പത്താം രാത്രിയും ഇറാന് സമാധാനമില്ല; പുതിയ ആക്രമണ പരമ്പരയുമായി യുഎസ്‌

US Expands Airstrikes in Iran: മൂന്ന് യുഎസ് സൈനികരുടെ മരണത്തിന് ഇറാനോട് പ്രതികാരം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. പ്രസിഡന്റിന്റെ ഈ പരാമര്‍ശം കൂടുതല്‍ പ്രതികാര നടപടികള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran-US Conflict: പത്താം രാത്രിയും ഇറാന് സമാധാനമില്ല; പുതിയ ആക്രമണ പരമ്പരയുമായി യുഎസ്‌

ഡൊണാൾഡ് ട്രംപ്

Published: 

21 Jul 2026 | 06:16 AM

ടെഹ്‌റാന്‍: ഇറാനില്‍ പത്താം രാത്രിയിലും ആക്രമണം തുടര്‍ന്ന് യുഎസ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനില്‍ തുടര്‍ച്ചയായ പത്താം രാത്രിയും ആക്രമണം നടത്തുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ വേണ്ടിയാണ് പുതിയ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് സെന്‍കോം പ്രസ്താവനയിലൂടെ പറഞ്ഞു.

ഇറാനിയന്‍ സൈനിക കമാന്‍ഡ് സെന്ററുകള്‍, വ്യോമ പ്രതിരോധ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, സമുദ്ര ശേഷികള്‍, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു.

മൂന്ന് യുഎസ് സൈനികരുടെ മരണത്തിന് ഇറാനോട് പ്രതികാരം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. പ്രസിഡന്റിന്റെ ഈ പരാമര്‍ശം കൂടുതല്‍ പ്രതികാര നടപടികള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസ് കടലിടുക്കിലെ ധാരണാപത്ര ലംഘനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഇറാനോട് പ്രതികാരം ചെയ്യാനാണ് നിലവില്‍ യുഎസ് ശ്രമിക്കുന്നത്. ട്രംപ് മറ്റൊരു തീരുമാനമെടുക്കുന്നത് വരെ ആക്രമണം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ ആഭ്യന്തരമന്ത്രി പാകിസ്ഥാനില്‍ എത്തിയതായാണ് വിവരം.

അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഒരു ടാങ്കറില്‍ അജ്ഞാത പ്രൊജക്ടൈല്‍ ഇടിച്ചതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒമാനിലെ ലിമയില്‍ നിന്ന് ഏകദേശം 8 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം.

Also Read: യുക്രെയ്‌നില്‍ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

കുവൈറ്റില്‍ ആക്രമണവുമായി ഇറാന്‍

കുവൈറ്റിലെ അരിഫ്ഗാന്‍ ക്യാമ്പിലുള്ള യുഎസ് ഹി-മാര്‍സ് മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ സൈന്യം. തങ്ങളുടെ തണ്ടര്‍ ഓപ്പറേഷന്റെ 18ാം ഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. യുഎസ് ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കിത്തുടങ്ങി എന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്‍ വലിയ വില നല്‍കേണ്ടിവരും

അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് മേഖലയില്‍ പുതിയ സംഘര്‍ഷം ഉടലെടുത്തത്. ഇറാന്‍ ഓരോ അമേരിക്കന്‍ സൈനികനെ കൊലപ്പെടുത്തുമ്പോഴും അവര്‍ ആ കൊലപാതകത്തിന് പലമടങ്ങ് വില നല്‍കേണ്ടിവരും, എന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നടക്കുന്ന ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വിവരം. ഇവിടെ കുറഞ്ഞത് ഒരു സൈനികന്റെ എങ്കിലും ഭൗതികാവശിശഷ്ടങ്ങള്‍ എത്തിക്കാനാണ് തീരുമാനം.

English Summary

The United States has launched a fresh wave of airstrikes in Iran, marking the 10th consecutive night of military operations. The latest attacks targeted multiple locations as the conflict continues to escalate. Rising tensions between the two countries have increased concerns across the Middle East. More details are expected as officials monitor the evolving situation.

Loading...
Unable to load recommendations.
Follow Us
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി