AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran – US War: ” അവർ മോശമായി പെരുമാറിയാൽ… “; ഇറാന്റെ 14 നിർദ്ദേശങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്

Iran - US War Latest:ഞ്ഞ 47 വർഷമായി ഇറാന്റെ ഭാഗത്തുനിന്നും നല്ലതൊന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ അവരുടെ പ്രവർത്തികൾക്ക് വലിയ വില നൽകിയിട്ടില്ല.അവർ ലോകത്തിനും മനുഷ്യരാശിക്കും ചെയ്തത് തെറ്റായ പ്രവർത്തികൾ ആണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാത്രമല്ല അവർ ഇനിയും തെറ്റായ രീതിയിൽ തന്നെയാണ് പെരുമാറാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ശക്തമായ രീതിയിൽ തന്നെ യുദ്ധം പുനരാരംഭിക്കും....

Iran – US War: ” അവർ മോശമായി പെരുമാറിയാൽ… “; ഇറാന്റെ 14 നിർദ്ദേശങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്
Donald TrumpImage Credit source: PTI Photos
Ashli C
Ashli C | Published: 04 May 2026 | 07:21 AM

വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദ്ദേശങ്ങൾക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. അവർ ഇനിയും മോശമായി പെരുമാറുകയോ മോശം രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് അമേരിക്കൻ പ്രസിഡന്റ് പറയുന്നത്. അതേസമയം ഇറാൻ മുന്നോട്ടുവെച്ച 14 നിർദ്ദേശങ്ങൾ അവലോകനം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ കഴിഞ്ഞ 47 വർഷമായി ഇറാന്റെ ഭാഗത്തുനിന്നും നല്ലതൊന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ അവരുടെ പ്രവർത്തികൾക്ക് വലിയ വില നൽകിയിട്ടില്ല. മാത്രമല്ല ഈ പദ്ധതികൾ സ്വീകാര്യമാകുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ കുറിച്ചു.

ഇറാന്റെ 14 ഇന പദ്ധതികൾ അവലോകനം ചെയ്യും എന്നാൽ കഴിഞ്ഞ 47 വർഷമായി അവർ ലോകത്തിനും മനുഷ്യരാശിക്കും ചെയ്തത് തെറ്റായ പ്രവർത്തികൾ ആണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മാത്രമല്ല അവർ ഇനിയും തെറ്റായ രീതിയിൽ തന്നെയാണ് പെരുമാറാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ശക്തമായ രീതിയിൽ തന്നെ യുദ്ധം പുനരാരംഭിക്കും എന്നും അമേരിക്കൻ പ്രസി‍ഡന്റ് പറയുന്നു. അതിനിടെ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ അമേരിക്ക തൃപ്തരല്ല എന്ന് തിരിച്ചറിഞ്ഞതോടെ യുദ്ധം വീണ്ടും ആരംഭിക്കും എന്ന സൂചന നൽകിയിരിക്കുകയാണ് ഇറാനും.

ALSO READ:ട്രംപിനെ ഒതുക്കാന്‍ എല്ലാം സജ്ജം; യുദ്ധം വീണ്ടും ആരംഭിക്കാന്‍ പോകുന്നുവെന്ന് ഇറാന്‍

അമേരിക്കയുമായി ഏതൊരു സംഘട്ടനത്തിലും തങ്ങൾ തയ്യാറാണെന്നും അമേരിക്കയുടെ ഏത് മണ്ടത്തരങ്ങളും നേരിടാൻ സജ്ജമാണ് എന്നാണ് ഇറാനെ ഉദ്ധരിച്ചുകൊണ്ട് ഒരു സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.ഇറാനിയന്‍ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ജാഫര്‍ അസാദിയാണ് യുദ്ധത്തിനുള്ള സാധ്യത സൂചന നൽകിയത്. അമേരിക്കയുടെ ഏതൊരു സാഹസികതയേയും വിഡ്ഢിത്തവും നേരിടാൻ ഇറാൻ സജ്ജമാണ്. ഇനിയും പ്രകോപനത്തിനും മുതിരുകയാണെങ്കിൽ വെറുതെ വിടില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ഹോർമൂസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിന് പിന്നാലെ എണ്ണ, വള വിപണികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്താകമാനം ഉള്ള രാജ്യങ്ങളെയും ഇറാൻ അമേരിക്ക യുദ്ധം പല മേഖലകളിലായി ആശങ്കയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. എന്നാൽ ഇരു കൂട്ടരും ഇനിയും യുദ്ധം തുടരുമെന്ന സൂചനയാണ് നൽകുന്നത്.

ENGLISH SUMMARY

US President Donald Trump has again threatened Iran after the 14-point proposals put forward. Trump says that they may still behave badly or act badly war start again. At the same time, Trump said that US will review the 14 proposals put forward by Iran. But nothing good has happened from Iran in the last 47 years. Therefore, their actions have not been valued much.

Follow Us