Venezuela Earthquake: വെനസ്വേലയിലെ ഭൂകമ്പത്തില്‍ മരണസംഖ്യ 900 കടന്നു, 50,000 പേരെ കണാനില്ല, സഹായവുമായി ഇന്ത്യയും

Venezuela earthquake death toll rises : ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂമി കുലുക്കത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വെനസ്വേല. പൊടുന്നനെയുണ്ടായ ദുരന്തത്തില്‍ ഇതുരെ 920 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദുരത്തെ തുടര്‍ന്ന് അമ്പതിനായിരത്തില്‍ ഏറെ പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറ് കണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നു.

Venezuela Earthquake: വെനസ്വേലയിലെ ഭൂകമ്പത്തില്‍ മരണസംഖ്യ 900 കടന്നു, 50,000 പേരെ കണാനില്ല, സഹായവുമായി ഇന്ത്യയും

വെനസ്വേലയിലുണ്ടായ ഭൂകമ്പം

Published: 

27 Jun 2026 | 08:21 AM

കാരക്കാസ് : ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂമി കുലുക്കത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വെനസ്വേല. പൊടുന്നനെയുണ്ടായ ദുരന്തത്തില്‍ ഇതുരെ 920 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദുരത്തെ തുടര്‍ന്ന് അമ്പതിനായിരത്തില്‍ ഏറെ പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറ് കണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് വരുകയാണ്.

ഇതവരെ ആകെ 920 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും 3,360 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 172 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നുമാണ് വെനസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗിമായി അറിയിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പമാണ് കാരക്കാസില്‍ സംഭവിച്ചത്. ഒരു നൂറ്റാണ്ടിനിടെ രാജ്യത്ത് അദ്യമായാണ് 7.5 തീവ്രതയില്‍ ഭൂചലനം ഉണ്ടാകുന്നത്. വെള്ളിയാഴ്ച വീണ്ടും 4.9 തീവ്രതയില്‍ തുടര്‍ ചലനവും രേഖപ്പെടുത്തി.

Also Read: എങ്ങും തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രം! കണ്ണീരണിഞ്ഞ് കാരക്കസ്; വെനസ്വേലയില്‍ മരണസംഖ്യ ഉയരുന്നു

ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ച ലാ ഗ്വേറിയയില്‍ സന്നദ്ധപ്രവര്‍ത്തകരും വൊളണ്ടിയര്‍മാരും ഇപ്പോഴും ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളോ വേണ്ടത്ര ഉദ്യോഗസ്ഥരോ രംഗത്തില്ല എന്നും റോയിട്ടേഴ്‌സ് പറയുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആവശ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഏകദേശം 6.7 മില്ല്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഭൂകമ്പത്തില്‍ സംഭവിച്ചിട്ടുള്ളത്. മരണസംഖ്യ പതിനായിരത്തിലധികമായി ഉയര്‍ന്നേക്കാമെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നായി ദുരന്തം മാറുമെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നു. ഏകദേശം ഏഴ് ദശലക്ഷം ആളുകളെ ഇത് ബാധിച്ചേക്കാമെന്ന് യു.എന്നിന്റെ മൈഗ്രേഷന്‍ ഏജന്‍സിയും അറിയിക്കുന്നു.

സഹായവുമായി ഇന്ത്യയും

വെനസ്വേലയ്ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനായി ഇന്ത്യയും രംഗത്തുണ്ട്. ഓപ്പറേഷന്‍ അമിസ്റ്റാഡ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒപ്പറേഷന്റെ ഭാഗമായി ഇന്ത്യന്‍ വായു സേനയുടെ രണ്ട് സി -17 ഗ്ലോബ് മാസ്റ്റര്‍ വിമാനം കഴിഞ്ഞദിവസം പുറപ്പെട്ടിരുന്നു. ആവശ്യസാധങ്ങള്‍ക്കൊപ്പം 41 പേടരങ്ങുന്ന റെസ്‌ക്യൂ ടീമുമാണ് സംഘത്തിലുള്ളത്. ദുരന്തമേഖലയില്‍ ആര്‍മി ഫീല്‍ഡ് ഹോല്‍സ്പിറ്റല്‍ ക്രമീകരിക്കാനും അവിടേക്ക് ആവശ്യമായ എല്ലാവിധ മരുന്നുകളും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ സംഘം പോയിരിക്കുന്നത്. വെനസ്വേലയുമായി നിരന്തരം ആശയവിനിമയം നടത്തുണ്ടെന്നും കൂടുതല്‍ സഹായം ആവശ്യമാണെങ്കില്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary

Venezuela is reeling from the twin earthquakes that struck on Wednesday. The death toll from the sudden disaster has risen to 920. More than 50,000 people are reported to be missing following the disaster. Hundreds of people are trapped under the rubble, according to news agency Reuters.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം