Viral News: ഇതെന്തൊരു തീറ്റ! വധു അമിതമായി ഭക്ഷണം കഴിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരൻ

Chinese Man Cancel Marriage: പെൺകുട്ടിക്ക് സമ്മാനമായി നൽകിയ എല്ലാ വസ്തുക്കളുടെ ലിസ്റ്റടക്കമാണ് യുവാവ് കോടതിയിൽ സമർപ്പിച്ചത്. ചെലവഴിച്ച മുഴുവൻ പണവും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കേസ് നൽകിയത്.

Viral News: ഇതെന്തൊരു തീറ്റ! വധു അമിതമായി ഭക്ഷണം കഴിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരൻ

Viral News

Published: 

22 Dec 2025 14:30 PM

ആഹാരം കഴിച്ചില്ലെങ്കിലും അമിതമായി കഴിച്ചാലും പ്രശ്നമാണ്. അത്തരത്തിൽ അമിതമായ ഭക്ഷണം കഴിക്കുന്നുവെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ ചൈനയിലെ ഒരു യുവാവാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ പ്രതിശ്രുത വധു അമിതമായി ഭക്ഷണം കഴിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് കേസ് നൽകിയിരിക്കുന്നത്. ചെലവഴിച്ച മുഴുവൻ പണവും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കേസ് നൽകിയത്.

ചൈനീസ് മാധ്യമമായ സോങ്‌ലാൻ ന്യൂസിലെ റിപ്പോർട്ട് അനുസരിച്ച്, തന്റെ കാമുകിയും പ്രതിശ്രുത വധുവുമായ പെൺക്കുട്ടിക്ക് കുടുംബം നൽകിയ 20,000-യുവാൻ (2800 യുഎസ് ഡോളർ) തിരികെ നൽകണമെന്നാണ് ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഡേറ്റിംഗിൽ സമയത്ത് താൻ അവൾക്കായി ചെലവഴിച്ച 30,000 യുവാനും (4,200യുഎസ് ഡോളർ) ചേർത്ത് 7000 യുഎസ് ഡോളർ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഇത്രയ്ക്ക് വൃത്തികേട് ഒരു ഹോട്ടൽ റൂമിലിരുന്നു ചെയ്യാനാവുമോ? രണ്ടു വർഷത്തിനു ശേഷം ജീവനക്കാർ കണ്ട ദൃശ്യങ്ങൾ

ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. പിന്നീട് ഇരുവരും ചേർന്ന് ഒരു ബിസിനസ്സ് നടത്തി വരികയായിരുന്നു. എന്നാൽ ആദ്യ ആറ് മാസത്തേക്ക് മാത്രമാണ് പെൺകുട്ടി തന്നെ സഹായിച്ചിരുന്നതെന്നും പിന്നീട് എളുപ്പമുള്ള ജോലികൾ മാത്രം ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതായും യുവാവ് ആരോപിക്കുന്നു. റെസ്റ്റോറൻ്റിൽ തയ്യാറാക്കുന്ന ഭക്ഷണം അവൾക്ക് കഴിക്കാൻ തികയാത്ത അവസ്ഥയായെന്നുമാണ് ഇയാളുടെ ആരോപണം.

പെൺകുട്ടിക്ക് സമ്മാനമായി നൽകിയ എല്ലാ വസ്തുക്കളുടെ ലിസ്റ്റടക്കമാണ് യുവാവ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ നഷ്ടപരിഹാരമായി 30,000 യുവാൻ നൽകണമെന്ന യുവാവിൻ്റെ ഹർജി കോടതി തള്ളുകയായിരുന്നു. പകരം 10000 യുവാൻ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ശേഷം ഇരുവരും സന്തോഷത്തോടെ പിരിയുകയായിരുന്നു. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ യുവാവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.

 

 

 

പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു