Viral video: ഇത്രയ്ക്ക് വൃത്തികേട് ഒരു ഹോട്ടൽ റൂമിലിരുന്നു ചെയ്യാനാവുമോ? രണ്ടു വർഷത്തിനു ശേഷം ജീവനക്കാർ കണ്ട ദൃശ്യങ്ങൾ
Shocking Hotel Scene: തറ മുതൽ വാഷ് ബേസിൻ വരെ നനഞ്ഞുകുതിർന്ന ടോയ്‌ലറ്റ് പേപ്പർ കൊണ്ട് മൂടിയിരിക്കുന്നു. ഏകദേശം മൂന്നടി ഉയരത്തിലാണ് ടോയ്‌ലറ്റ് പേപ്പർ അവിടെ കുന്നുകൂടി കിടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുറിയിലാകെ കനത്ത അഴുക്കും ദുർഗന്ധവും.
ബെയ്‌ജിങ്: ഹോട്ടലുകളിൽ താമസിച്ച് തിരികെ പോകുമ്പോൾ മുറി വൃത്തിയായി ഇടുക എന്നത് അടിസ്ഥാനപരമായ ഒരു മര്യാദയാണ്. എന്നാൽ ചൈനയിലെ ചാങ്ചുനിൽ നിന്നുള്ള ഈ വാർത്ത കേട്ടാൽ ആരുമൊന്നു മുഖം ചുളിക്കും. രണ്ടു വർഷമായി ഒരു ഹോട്ടൽ മുറിയിൽ താമസിച്ച് ഓൺലൈൻ ഗെയിം കളിച്ചിരുന്ന യുവാവ്, അവിടെ ബാക്കിവെച്ചു പോയത് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്രയും വലിയ മാലിന്യക്കൂമ്പാരമാണ്.
ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോൾ കണ്ട ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുറിയുടെ തറ മുഴുവൻ ഭക്ഷണാവശിഷ്ടങ്ങൾ, ഒഴിഞ്ഞ കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗെയിമിംഗ് ടേബിളും കസേരയും പോലും മാലിന്യക്കൂമ്പാരത്തിന് ഇടയിൽ കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഏറ്റവും ഭയാനകമായ കാഴ്ച ബാത്റൂമിലേതായിരുന്നു.
തറ മുതൽ വാഷ് ബേസിൻ വരെ നനഞ്ഞുകുതിർന്ന ടോയ്‌ലറ്റ് പേപ്പർ കൊണ്ട് മൂടിയിരിക്കുന്നു. ഏകദേശം മൂന്നടി ഉയരത്തിലാണ് ടോയ്‌ലറ്റ് പേപ്പർ അവിടെ കുന്നുകൂടി കിടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുറിയിലാകെ കനത്ത അഴുക്കും ദുർഗന്ധവും.
‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ മുറി വൃത്തിയാക്കി അണുവിമുക്തമാക്കാൻ ഹോട്ടൽ ജീവനക്കാർക്ക് മൂന്ന് ദിവസത്തോളം പണിയെടുക്കേണ്ടി വന്നു. ഇ-സ്‌പോർട്‌സ് താരങ്ങൾക്കായി മികച്ച കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുള്ള മുറികളാണ് ഈ ഹോട്ടൽ നൽകുന്നത്. താമസക്കാരനായ യുവാവ് രണ്ടു വർഷമായി മുറിക്ക് പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
അവസാനം മുറി ഒഴിഞ്ഞപ്പോൾ 10 ദിവസത്തെ വാടകയിനത്തിൽ നൽകാനുള്ള ഏകദേശം 300 പൗണ്ട് അതായത് 32,000 രൂപ നൽകിരുന്നില്ലെന്നും ഹോട്ടൽ മാനേജ്‌മെന്റ് വെളിപ്പെടുത്തി. “ഇത്രയും വലിയ ദുർഗന്ധം വന്നിട്ടും ആരും അറിഞ്ഞില്ലേ?” എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്.
Man checks out from a hotel in China after two years
This is how the hotel room was found…pic.twitter.com/BwZHjx5Jtg
— Defiant L’s (@DefiantLs) December 18, 2025