AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Strait of Hormuz: ഹോര്‍മുസോളം വലുതൊന്നുമില്ല, ആ നാഡി അടഞ്ഞാല്‍ ലോകം പട്ടിണിയിലാകും; എങ്ങനെ ബാധിക്കും?

Beyond Oil: How Closing the Strait of Hormuz Could Impact the Global Economy: പശ്ചിമേഷ്യയിലെ തന്ത്രപ്രധാന മേഖറകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് അമേരിക്കയെയോ ഇസ്രായേലിനെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. ഹോര്‍മുസിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോളവിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

Strait of Hormuz: ഹോര്‍മുസോളം വലുതൊന്നുമില്ല, ആ നാഡി അടഞ്ഞാല്‍ ലോകം പട്ടിണിയിലാകും; എങ്ങനെ ബാധിക്കും?
ഹോര്‍മുസ് കടലിടുക്ക്‌ Image Credit source: Social Media
Shiji M K
Shiji M K | Updated On: 12 Mar 2026 | 02:23 PM

തങ്ങള്‍ക്കെതിരെ ആര് ആക്രമണം രൂക്ഷമാക്കിയാലും ഇറാന്‍ വജ്രായുധം പുറത്തെടുക്കും, അത് മറ്റൊന്നുമല്ല ഹോര്‍മുസ് കടലിടുക്കാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേലും അമേരിക്കയും ഇറാന് നേരെ ആക്രമണം ശക്തമാക്കിയപ്പോഴും ഹോര്‍മുസ് തന്നെയായിരുന്നു ഇറാന്റെ പടക്കുതിര. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന മേഖറകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് അമേരിക്കയെയോ ഇസ്രായേലിനെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. ഹോര്‍മുസിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോളവിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

എന്താണ് എവിടെയാണ് ഹോര്‍മുസ്?

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഈ ജലപാതയിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പ്രതിദിനം കടന്നുപോകുന്നത് നിരവധി കപ്പലുകളാണ്. വടക്കന്‍ തീരത്ത് ഇറാന്, തെക്കന്‍ തീരത്ത് യുഎഇ, ഒമാന്റെ മുസന്ദ് എന്നിവയാണ് ഹോര്‍മുസിന്റെ ചുറ്റിലുമായി സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ആകെ എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനത്തില്‍ കൂടുതലും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ കയറ്റുമതിയ്ക്കായി ഹോര്‍മുസിന് ആശ്രയിക്കുന്നു. വെറും 33 കിലോമീറ്റര്‍ വീതി മാത്രമാണ് ഈ കടലിടുക്കിനുള്ളത്. ഇത്ര വീതിയെ ഉള്ളൂവെങ്കിലും വലിയ ക്രൂഡ് ഓയില്‍ കാരിയറുകളെ പോലും ഹോര്‍മുസിന് ഉള്‍ക്കൊള്ളാന്‍ സാധിക്കും.

ആഗോള വിപണിയെ എങ്ങനെ ബാധിക്കും?

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് എണ്ണ, വാതക ഉത്പാദകരായ സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതികളെ ബാധിക്കും. കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും ഏകദേശം 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 20 ദശലക്ഷം ബാരല്‍ എണ്ണ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നതായി യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 2024ല്‍ ആഗോള എല്‍എന്‍ജി കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്നും ഇതുവഴി സാധ്യമായി.

2024ല്‍ എണ്ണയുടെ കയറ്റുമതി 84 ശതമാനം, ഗ്യാസ് 83 ശതമാനം എന്നിങ്ങനെ നടന്നത് പൂര്‍ണമായും ഏഷ്യന്‍ വിപണിയെ ലക്ഷ്യമിട്ടായിരുന്നു. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഹോര്‍മുസ് വഴിയുള്ള ഊര്‍ജത്തെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഓരോ വര്‍ഷവും വേണ്ടത് ഇതുവഴി കടന്നെത്തുന്ന 63 ശതമാനം ഊര്‍ജമാണ്.

Also Read: Strait of Hormuz: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാം; അനുമതി നൽകി ഇറാൻ

ഊര്‍ജം മാത്രമല്ല ഇവയും…

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോളതലത്തില്‍ വന്‍ സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഊര്‍ജ മേഖലയെ മാത്രമല്ല ആ നടപടി ബാധിക്കുക.

  1. ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടാല്‍ വ്യാപാര വിതരണത്തില്‍ കാലതാമസം നേരിടും
  2. കപ്പല്‍ കമ്പനികളുടെ ഇന്‍ഷുറന്‍സ് ചെലവും ഗതാഗത ചെലവും വര്‍ധിക്കും
  3. യൂറോപ്പ്, ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് എത്തുന്ന ചരക്കുകളുടെ വില വര്‍ധിക്കും
  4. ഓഹരി വിപണികള്‍ താഴോട്ട് പതിക്കും
  5. നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേക്ക് ഒഴുകും
  6. പല രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും

അതായത്, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് എണ്ണവിലയെയും ഗ്യാസിനെയും മാത്രമല്ല ബാധിക്കുക. ആഗോള വ്യാപാരം, ഗതാഗതം, ഭക്ഷ്യവില, വ്യവസായം, സാമ്പത്തിക വിപണി, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ ഇത് സ്വാധീനം ചെലുത്തും.

Follow Us