AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: കുടിശ്ശിക ഉൾപ്പെടെ കിട്ടുന്നത് ലക്ഷങ്ങൾ, ലെവൽ 1, 3, 5 ജീവനക്കാരുടെ ശമ്പള വ‍ർദ്ധനവ് ഇങ്ങനെ

8th Pay Commission arrear calculation: നിലവിൽ 2.57 ആയ ഫിറ്റ്‌മെന്റ് ഫാക്ടർ എട്ടാം ശമ്പള കമ്മീഷനിൽ 2.86 മുതൽ 3.00 വരെ ഉയരുമെന്നാണ് സൂചന. 2.0, 2.15, 2.28, 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ലെവൽ 1, 3, 5 കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാവുന്ന ഏകദേശ കുടിശ്ശിക എത്രയെന്ന് നോക്കിയാലോ.....

8th Pay Commission: കുടിശ്ശിക ഉൾപ്പെടെ കിട്ടുന്നത് ലക്ഷങ്ങൾ, ലെവൽ 1, 3, 5 ജീവനക്കാരുടെ ശമ്പള വ‍ർദ്ധനവ് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Mar 2026 | 11:25 AM

കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതു മുതൽ പുതിയ ശമ്പളപരിഷ്കരണത്തിനായി കാത്തിരിക്കുകയാണ്. കമ്മീഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും എന്ന് മുതൽ നടപ്പാക്കുമെന്നോ കുടിശ്ശിക എത്ര ലഭിക്കുമെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ച് ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഏകദേശം ഒന്നരവർഷത്തോളമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റമെന്റ് ഫാക്ടർ. നിലവിൽ 2.57 ആയ ഫിറ്റ്‌മെന്റ് ഫാക്ടർ എട്ടാം ശമ്പള കമ്മീഷനിൽ 2.86 മുതൽ 3.00 വരെ ഉയരുമെന്നാണ് സൂചന. 18,000 രൂപയായ അടിസ്ഥാന ശമ്പളം ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധിക്കുന്നതോടെ 21,600 രൂപ മുതൽ 30,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ദിവസം നീളുംതോറും കുടിശ്ശിക ഇനത്തിലും നല്ലൊരു തുക ജീവനക്കാരന് ലഭ്യമാകും. 2.0, 2.15, 2.28, 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം ലെവൽ 1, 3, 5 കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാവുന്ന ഏകദേശ കുടിശ്ശിക എത്രയെന്ന് നോക്കിയാലോ…..

കുടിശ്ശിക എത്ര? (എകദേശ കണക്ക്)

എക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം, കുടിശ്ശിക കാലയളവ് 20 മാസമായി കണക്കാക്കിയാൽ ലക്ഷങ്ങളാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്. ശമ്പളകമ്മീഷൻ നടപ്പിലാക്കേണ്ടിയിരുന്ന തീയതിയായ ജനുവരി 1 2026, കുടിശ്ശിക കാലയളവ്, അടിസ്ഥാനശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാണ് കുടിശ്ശിക കണക്കാക്കുന്നത്. അലവൻസുകൾ (എച്ച്ആർഎ, ടിഎ മുതലായവ) ഉൾപ്പെടുത്തിയിട്ടില്ല.

നിലവിലുള്ള അടിസ്ഥാന ശമ്പളം

ലെവൽ 1: 18,000
ലെവൽ 3: 21,700
ലെവൽ 5: 29,200

ALSO READ: 20-35% ശമ്പള വർദ്ധനവ് വരുന്നു, നടപടികൾ തുടങ്ങി എട്ടാം ശമ്പള കമ്മീഷൻ

ഫിറ്റ്മെന്റ് ഫാക്ടർ 2.0, 2.15, 2.28, 2.57 പ്രകാരം  ശമ്പളവർദ്ധനവ് എത്രയാകും?

ലെവൽ 1 

2.0× 18,000 = 36,000 രൂപ
2.15× 18,000 = 38,700 രൂപ
2.28× 18,000 = 41,040 രൂപ
2.57× 18,000 = 46,260 രൂപ

ലെവൽ 3 

2.0× 21,700 = 43,400
2.15× 21,700 = 46,655
2.28× 21,700 = 49,476
2.57× 21,700 = 55,769

ലെവൽ 5 

2.0× 29,200 = 58,400
2.15× 29,200= 62,780
2.28× 29,200= 66,576
2.57× 29,200= 75,044

അടിസ്ഥാന ശമ്പളത്തിലെ പ്രതിമാസ വർദ്ധനവ് 

ലെവൽ 1

ഫിറ്റ്മെന്റ് ഫാക്ടർ 2.0 ൽ = 18,000 രൂപ
2.15 ൽ = 20,700 രൂപ
2.28 ൽ = 23,040 രൂപ
2.57 ൽ = 28,260 രൂപ

ലെവൽ 3

2.0 ൽ = 21,700 രൂപ
2.15 ൽ = 24,955 രൂപ
2.28 ൽ = 27,776 രൂപ
2.57 ൽ = 34,069 രൂപ

ലെവൽ 5

2.0 ൽ = 29,200 രൂപ
2.15 ൽ = 33,580 രൂപ
2.28 ൽ = 37,376 രൂപ
2.57 ൽ = 45,844 രൂപ

20 മാസത്തെ കുടിശ്ശിക?

ലെവൽ 1 

2.0 ൽ = 3.60 ലക്ഷം രൂപ
2.15 ൽ = 4.14 ലക്ഷം രൂപ
2.28 ൽ = 4.61 ലക്ഷം രൂപ
2.57 ൽ = 5.65 ലക്ഷം രൂപ

ലെവൽ 3 

2.0 ൽ = 4.34 ലക്ഷം രൂപ
2.15 ൽ = 4.99 ലക്ഷം രൂപ
2.28 ൽ = 5.56 ലക്ഷം രൂപ
2.57 ൽ = 6.81 ലക്ഷം രൂപ

ലെവൽ 5 

2.0 ൽ = 5.84 ലക്ഷം രൂപ
2.15 ൽ = 6.72 ലക്ഷം രൂപ
2.28 ൽ = 7.48 ലക്ഷം രൂപ
2.57 ൽ = 9.17 ലക്ഷം രൂപ

Follow Us