8th Pay Commission: ശമ്പളത്തിൽ 6% വർധനവ്, പെൻഷനും കൂടും; 8-ാം ശമ്പള കമ്മീഷൻ യോഗങ്ങൾ പൂർത്തിയായോ?
8th Pay Commission Annual Increment: കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇത്തവണ വാർഷിക ഇൻക്രിമെന്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ശ്രദ്ധ നേടുന്നത്. നിലവിലുള്ള 3% ഇൻക്രിമെന്റിന് പകരം 5% അല്ലെങ്കിൽ 6% വാർഷിക ഇൻക്രിമെന്റ് നൽകണമെന്നാണ് പ്രധാന ആവശ്യം.
എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇത്തവണ വാർഷിക ഇൻക്രിമെന്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ശ്രദ്ധ നേടുന്നത്. നിലവിലുള്ള 3% ഇൻക്രിമെന്റിന് പകരം 5% അല്ലെങ്കിൽ 6% വാർഷിക ഇൻക്രിമെന്റ് നൽകണമെന്നാണ് പ്രധാന ആവശ്യം.
വാർഷിക ഇൻക്രിമെന്റ് എത്ര?
നിലവിലുള്ള 7-ാം ശമ്പള കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ ഏകദേശം 3% ആണ് വാർഷിക ഇൻക്രിമെന്റായി ലഭിക്കുന്നത്. എന്നാൽ ഇത് 5%, 6% അല്ലെങ്കിൽ 7% ആയി ഉയർത്തണമെന്നാണ് വിവിധ യൂണിയനുകൾ ആവശ്യപ്പെടുന്നത്. എൻ.സി.-ജെ.സി.എം (NC-JCM): 6%, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF): 6%, ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO): 6%, ഓൾ ഇന്ത്യ ന്യൂ പെൻഷൻ സ്കീം എംപ്ലോയീസ് ഫെഡറേഷൻ (AINPSEF): 7%, ഇന്ത്യൻ റെയിൽവേ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (IRTSA): 5% എന്നിങ്ങനെയാണ് നിർദേശം.
യൂണിയനുകളുടെ നിർദ്ദേശപ്രകാരം ബാങ്ക്ബസാർ (BankBazaar.com) തയ്യാറാക്കിയ കണക്കുകൾ പ്രകാരം, 3%, 5%, 6% ഇൻക്രിമെന്റുകൾ നൽകിയാൽ 5 വർഷത്തിനുള്ളിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകും. ലെവൽ 1 ജീവനക്കാർക്ക്, 3% ഇൻക്രിമെന്റ് വഴി 5 വർഷത്തിന് ശേഷം 20,900 രൂപ, 5% ഇൻക്രിമെന്റ് വഴി 23,100 രൂപ, 6% ഇൻക്രിമെന്റ് വഴി 24,200 രൂപ എന്നിങ്ങനെയാണ് വർധനവ്.
ALSO READ: കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർധന ഉടൻ; ബോണസ് 20,724 രൂപയായി ഉയരും?
ലെവൽ 2 ജീവനക്കാർക്ക്, 3% ഇൻക്രിമെന്റ് വഴി 23,100, 5% ഇൻക്രിമെന്റ് വഴി 26,800, 6% ഇൻക്രിമെന്റ് വഴി 27,600 രൂപ എന്നിങ്ങനെ നേട്ടമുണ്ടാകും. ലെവൽ 3 ജീവനക്കാർക്ക് 3%, 5%, 6% ഇൻക്രിമെന്റ് വഴി യഥാക്രമം 25,200, 27,700, 29,100 രൂപ എന്നിങ്ങനെയാണ് വർധനവ്. ഉയർന്ന വാർഷിക ഇൻക്രിമെന്റുകൾ അടിസ്ഥാന ശമ്പളത്തെ മാത്രമല്ല ഉയർത്തുന്നത്. ഇത് ഡിഎ, എച്ച്.ആർ.എ, എൻ.പി.എസ് വിഹിതങ്ങൾ, മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയും വർദ്ധിപ്പിക്കാൻ സഹായിക്കും.
പെൻഷൻകാർക്കും നേട്ടം
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകുന്നതിലൂടെ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും വലിയ തോതിലുള്ള സാമ്പത്തിക നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ശമ്പള പരിഷ്കരണത്തിന് സമാനമായി പെൻഷൻ കണക്കാക്കുന്നതിലും ഫിറ്റ്‌മെന്റ് ഫാക്ടർ ബാധകമാക്കും. ഇത് അടിസ്ഥാന പെൻഷനിൽ വലിയ വർദ്ധനവിന് കാരണമാകും. പെൻഷൻകാർക്ക് ലഭിക്കുന്ന ക്ഷാമാശ്വാസവും പുതിയ അടിസ്ഥാന പെൻഷന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കപ്പെടും.
കൂടാതെ, പെൻഷന്റെ ഒരു ഭാഗം മുൻകൂറായി വാങ്ങുന്ന കമ്മ്യൂട്ടഡ് പെൻഷൻ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ നിലവിലുള്ള 15 വർഷത്തെ കാത്തിരിപ്പ് കാലാവധി 10 അല്ലെങ്കിൽ 12 വർഷമായി കുറയ്ക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുമ്പിൽ ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ പെൻഷൻകാർക്ക് നേരത്തെ തന്നെ മുഴുവൻ പ്രതിമാസ പെൻഷനും ലഭിച്ചുതുടങ്ങും.
യോഗങ്ങൾ എവിടെയെല്ലാം?
എട്ടാം ശമ്പള കമ്മീഷന്റെ ബെംഗളൂരു യോഗം സമാപിച്ചു. അടുത്ത മീറ്റിങ് ഒക്ടോബർ 22 ന് മുംബൈയിൽ ആരംഭിക്കും. ചണ്ഡീഗഢ്, ജയ്പൂർ, പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ കമ്മീഷൻ ഇതിനകം യോഗങ്ങൾ നടത്തിയിട്ടുണ്ട്.
English Summary:
8th Pay Commission could significantly increase the salaries of central government employees if the annual increment rate is raised from the current 3% to 5% or 6%. Several employee organisations have demanded higher annual increments to improve salary growth and help employees cope with rising living costs.