AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: 18,000ത്തിൽ നിന്ന് ഒറ്റയടിക്ക് 69,000 രൂപയിലേക്ക്; ജീവനക്കാർ കാത്തിരിക്കേണ്ടത് എത്ര നാൾ?

8th Pay Commission Update: നവംബറിൽ രൂപീകരിച്ച് കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇവരുടെ ശുപാർശകൾക്ക് അനുസരിച്ചാകും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം, മറ്റ് അലവൻസുകൾ, വിരമിച്ചവരുടെ പെൻഷൻ തുക എന്നിവയിൽ വർധനവ് ഉണ്ടാകുന്നത്. എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരും, ശമ്പളം എത്ര കൂടും തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ....

8th Pay Commission: 18,000ത്തിൽ നിന്ന് ഒറ്റയടിക്ക് 69,000 രൂപയിലേക്ക്; ജീവനക്കാർ കാത്തിരിക്കേണ്ടത് എത്ര നാൾ?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 11 May 2026 | 01:56 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. കഴിഞ്ഞ നവംബറിൽ രൂപീകരിച്ച് കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇവരുടെ ശുപാർശകൾക്ക് അനുസരിച്ചാകും കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം, മറ്റ് അലവൻസുകൾ, വിരമിച്ചവരുടെ പെൻഷൻ തുക എന്നിവയിൽ വർധനവ് ഉണ്ടാകുന്നത്. എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരും, ശമ്പളം എത്ര കൂടും തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ….

ശമ്പളം കൂടുമോ?

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇതിൽ വർധനവ് ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ ഇത്തരം ആവശ്യങ്ങൾ കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കാനാണ് പൊതുവായ ആവശ്യം. കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ എന്ന് ?

സാധാരണയായി പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ അവസാനിച്ചതിനാൽ 2026 ജനുവരി മുതൽ എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്നായിരുന്നു വിവരം. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളപരിഷ്കരണം ഉണ്ടായിട്ടില്ല. ഇനിയും മാസങ്ങൾ അതായത്, 2027 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കും. അതേസമയം, മുൻകാല പ്രാബല്യത്തോടെയായിരിക്കും ശമ്പള വർധനവ് പ്രഖ്യാപിക്കുന്നത്. അതായത്, ജനുവരി മുതലുള്ള മാസങ്ങളിൽ നിങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം കുടിശ്ശിക ഇനത്തിൽ നൽകിയേക്കും.

ALSO READ: 5 അംഗ കുടുംബയൂണിറ്റ് വേണമെന്ന് ആവശ്യം, ഇത് ശമ്പളം കൂട്ടുമോ കുറയ്ക്കുമോ?

കാലതാമസം എന്തുകൊണ്ട്?

ശമ്പളകമ്മീഷനെ രൂപീകരിക്കുന്നതിൽ വന്ന കാലതാമസമാണ് പരിഷ്കരണത്തെയും ബാധിച്ചിരിക്കുന്നത്. നവംബറിൽ കമ്മീഷനെ രൂപീകരിച്ചെങ്കിലും പതിനെട്ട് മാസത്തെ കാലാവധിയാണ് ശുപാർശകൾ സമർപ്പിക്കാൻ കൊടുത്തിട്ടുള്ളത്. ഏപ്രിൽ മാസത്തിൽ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. ഏപ്രിൽ പത്തിന് കരാർ അടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ഏപ്രിൽ പതിനാലിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി 51 പേജുള്ള വിശദമായ നിവേദനം കമ്മീഷന് സമർപ്പിച്ചിരുന്നു.

ശമ്പള പരിഷ്കരണം, പെൻഷന, ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിവേദനത്തിൽ ഉൾപ്പെട്ടിരുന്നത്. കൂടാതെ, ഏപ്രിൽ 28 മുതൽ 30 വരെ ഡൽഹിയിൽ നടന്ന ആദ്യഘട്ട ഔദ്യോഗിക ചർച്ചകളിൽ ജീവനക്കാരുടെ പ്രതിനിധികൾ തങ്ങളുടെ ആശങ്കകൾ കമ്മീഷനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി നിവേദനങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 2026 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ സംഘടനകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നതാണ്. തുടർന്ന് വിവിധ തലങ്ങളിലുള്ള ജീവനക്കാരുമായി കമ്മീഷൻ ചർച്ചകൾ നടത്തും.

English Summary:

8th Pay Commission discussions have raised expectations among central government employees and pensioners, with employee unions demanding a major increase in the minimum basic salary from Rs 18,000 to Rs 69,000. The proposal includes a fitment factor of 3.83, higher annual increments, and revisions in allowances and pension benefits.

Follow Us