8th Pay Commission: ഡിഎ കൂട്ടുന്നതിൽ ശമ്പള കമ്മീഷന് റോളുണ്ടോ?
Role of Pay Commissions in DA Calculation: 2025 ഡിസംബർ 31ന് ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ ജനുവരി 1 മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അങ്ങനെ സംഭവിച്ചില്ല. പുതിയ ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്.
രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2025 ഡിസംബർ 31ന് ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ ജനുവരി 1 മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അങ്ങനെ സംഭവിച്ചില്ല. പുതിയ ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ അതുവരെയുള്ള തുകയും ലഭിക്കുന്നതാണ്.
ശമ്പളകമ്മീഷനും ക്ഷാമബത്തയും
ജീവിത ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിലും പണപ്പെരുപ്പത്തിന്റെ ആഘാതം പരിഹരിക്കുന്നതിനായും വില വർദ്ധനവിനെ നേരിടാൻ സർക്കാർ ജീവനക്കാർക്കും പെൻഷകാർക്കും നൽകുന്ന തുകയെയാണ് ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്ന് പറയുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നൽകുന്നത്.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്. ഹോളിപ്രമാണിച്ച് മാർച്ച് മാസത്തിലും, ദീപാവലി മാസത്തിലും. അതേസമയം ക്ഷാമബത്ത നിർണയിക്കുന്നതിൽ ശമ്പള കമ്മീഷനുകൾക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ? പരിശോധിക്കാം…
ഡിഎ കൂട്ടുന്നതിൽ ശമ്പളകമ്മീഷന്റെ പങ്ക്
ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നതിന് വേണ്ടി ഓരോ പത്ത് വർഷത്തിലൊരിക്കൽ രൂപീകരിക്കപ്പെടുന്ന കേന്ദ്ര സർക്കാർ പാനലാണ് ശമ്പള കമ്മീഷൻ. ഇത് സർക്കാർ ജീവനക്കാരുടെയും പെൻഷൻ വാങ്ങുന്നവരുടെയും അടിസ്ഥാന ശമ്പളം, അലവൻസുകൾ, പെൻഷൻ ഘടന എന്നിവ പരിശോധിച്ച് പുതുക്കാൻ ശുപാർശകൾ നൽകുന്നു.
ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI)അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഇതനുസരിച്ച് വിലക്കയറ്റം കൂടിയാൽ ഡിഎ കൂടും. വില കുറയുകയാണെങ്കിൽ ഡിഎ കുറയാനും സാധ്യതയുണ്ട്. നിലവിൽ 60 % ആണ് ജീവനക്കാരുടെ ഡിഎ. എട്ടാം ശമ്പളകമ്മീഷൻ ശമ്പള ഘടന പുതുക്കുമ്പോൾ ഡിഎ പരിഗണിക്കുന്നതാണ്. കൂടാതെ, ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിച്ച് അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കും. അതിനൊപ്പം ഡിഎ കൂടുകയും മൊത്തം ശമ്പളം വർധിക്കുകയും ചെയ്യുന്നതാണ്.
ALSO READ: ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?
ഫിറ്റ്മെനറ് ഫാക്ടർ
പുതിയ ശമ്പളം നിശ്ചയിക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് ‘ഫിറ്റ്‌മെന്റ് ഫാക്ടർ’. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എന്നാൽ എട്ടാം കമ്മീഷനിൽ ഇത് 2.86 മുതൽ 3.68 വരെ ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനനുസരിച്ച് ശമ്പളത്തിലും വ്യത്യാസം വരും. നിലവിലെ അടിസ്ഥാന ശമ്പളത്തെ ഫിറ്റ്‌മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണ്ടെത്തുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആക്കണമെന്നുമാണ് പ്രധാന ആവശ്യം. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ഉൾപ്പെടെയുള്ള സംഘടനകളാണ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.00 ആയാൽ അടിസ്ഥാനശമ്പളം 54,000 (18,000 x 3.00) രൂപയാകും.
മറ്റ് ആവശ്യങ്ങൾ
1957-ൽ ഇന്ത്യൻ ലേബർ കോൺഫറൻസ് (ILC) നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം, ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ പോഷകാഹാരം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ എന്നിവയുടെ ഇന്നത്തെ വിപണി വില കണക്കാക്കി അടിസ്ഥാനശമ്പളം 54,000 രൂപയാക്കണമെന്ന ആവശ്യം ശക്തമാണ്.
കുടുംബ യൂണിറ്റുകളുടെ വർദ്ധനവാണ് ജീവനക്കാരുടെ മറ്റൊരു ആവശ്യം. നിലവിൽ 3 അംഗങ്ങളുള്ള കുടുംബത്തെയാണ് ശമ്പള നിർണ്ണയത്തിന് മാനദണ്ഡമാക്കുന്നത്. ന്നാൽ മാതാപിതാക്കളെക്കൂടി ഇതിൽ ഉൾപ്പെടുത്തി കുടുംബ യൂണിറ്റുകളുടെ എണ്ണം 5 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വാർഷിക ശമ്പള വർദ്ധനവ് 5 ശതമാനമായി ഉയർത്തുക, ജീവനക്കാർക്ക് ലഭിക്കുന്ന അതേ ഫിറ്റ്‌മെന്റ് ഫാക്ടർ ആനുകൂല്യങ്ങൾ പെൻഷൻകാർക്കും ലഭ്യമാക്കുക, സർവീസ് കാലയളവിൽ കുറഞ്ഞത് 5 പ്രമോഷനുകളെങ്കിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജീവനക്കാർക്കുണ്ട്.
English Summary:
8th Central Pay Commission is a government-appointed panel that reviews and recommends changes to salaries, allowances, and pensions of central government employees every 10 years.commission will decide on salary hikes, Dearness Allowance, fitment factor, and other benefits